Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightഡോക്ടർമാരുടെ അഭാവം; ...

ഡോക്ടർമാരുടെ അഭാവം; തൊടുപുഴ ജില്ല ആശുപത്രി പ്രവർത്തനം താളം തെറ്റുന്നു

text_fields
bookmark_border
Thodupuzha District Hospital
cancel
camera_alt

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി 

തൊ​ടു​പു​ഴ: ദി​വ​സ​വും ആ​യി​ര​ത്തി​ലേ​റെ രോ​ഗി​ക​ൾ എ​ത്തു​ന്ന തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും അ​നു​ബ​ദ്ധ ജീ​വ​ന​ക്കാ​രു​ടെ​യും കു​റ​വ് ദൈ​നം​ദി​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സാ​ര​മാ​യി ബാ​ധി​ക്കു​ന്നു.

തൊ​ടു​പു​ഴ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ നാ​ല് അ​ത്യാ​ഹി​ത ഡോ​ക്ട​ർ​മാ​രു​ടെ പോ​സ്റ്റ്‌ മാ​ത്ര​മേ നി​ല​വി​ൽ ഉ​ള​ളൂ. ജി​ല്ല ആ​ശു​പ​ത്രി ആ​ക്കി​യി​ട്ടു വ​ർ​ഷ​ങ്ങ​ളാ​യെ​ങ്കി​ലും ഓ​രോ വി​ഭാ​ഗ​ത്തി​ലെ​യും ജീ​വ​ന​ക്കാ​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. മൊ​ത്തം നാ​ല്​ ഡോ​ക്ട​ർ​മാ​രു​ടെ ഒ​ഴി​വാ​ണു​ള്ള​ത്. അ​തി​ൽ ഒ​രെ​ണ്ണം അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലും. ആ​റു മാ​സ​മാ​യി അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഒ​ഴി​വു വ​ന്നി​ട്ട്. എ​ൻ.​എ​ച്ച്.​എം വ​ഴി​യും അ​ഡ്ഹോ​ക്കു വ​ഴി​യും താ​ത്കാ​ലി​ക​മാ​യി ഡോ​ക്ട​ർ​മാ​രെ നി​യ​മി​ച്ചാ​യി​രു​ന്നു ഇ​ത്ര​യും നാ​ൾ അ​ത്യാ​ഹി​ത വി​ഭാ​ഗം മു​ന്നോ​ട്ടു പോ​യ​ത്.

പി.​ജി. എ​ൻ​ട്ര​ൻ​സ് എ​ക്സാം ഉ​ള്ള​തി​നാ​ൽ താ​ത്കാ​ലി​ക ഡോ​ക്ട​ർ​മാ​ർ ജോ​ലി നി​ർ​ത്തി​യ​തി​നാ​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗം ഡ്യൂ​ട്ടി മൂ​ന്ന്​ മാ​സ​മാ​യി സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ കൂ​ടി നോ​ക്കേ​ണ്ട അ​വ​സ്ഥ​യി​ൽ ആ​ണ്. ഒ​ഴി​വു​ള്ള ത​സ്തി​ക​ൾ നി​ക​ത്താ​തെ​യും ആ​വ​ശ്യ​ത്തി​ന്​ ത​സ്തി​ക​ൾ സൃ​ഷ്ടി​ക്കാ​തെ​യും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്​ പ്ര​വ​ർ​ത്ത​ന​മെ​ന്ന്​ കെ.​ജി.​എം.​ഒ.​എ യും ​ചൂ​ണ്ടി​ക്കാ​ട്ടി. അ​ത്യാ​ഹി​ത വി​ഭാ​ഗം ഡ്യൂ​ട്ടി സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​ർ എ​ടു​ക്കു​ന്ന​ത് കാ​ര​ണം സ്പെ​ഷാ​ലി​റ്റി ഒ​പി ന​ട​ത്താ​ൻ നി​ർ​വാ​ഹ​മി​ല്ല. വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്ന്​ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ വ​ന്നു സ്പെ​ഷാ​ലി​റ്റി ഡോ​ക്ട​ർ​മാ​രെ കാ​ണാ​തെ തി​രി​ച്ചു പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണ് രോ​ഗി​ക​ൾ​ക്കു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DoctorsThodupuzha District Hospital
News Summary - ack of doctors; Thodupuzha District Hospital The action goes haywire
Next Story