Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_rightജി​ല്ല​യി​ൽ...

ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് മു​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ

text_fields
bookmark_border
ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്   മു​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ
cancel

തൊ​ടു​പു​ഴ: ജി​ല്ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത് 29,207 അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രെ​ന്ന് സ​ർ​ക്കാ​ർ രേ​ഖ. തൊ​ഴി​ൽ വ​കു​പ്പി​ന്റെ ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണ് ജി​ല്ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ തൊ​ഴി​ലെ​ടു​ക്കു​ന്ന​താ​യി വ്യ​ക്ത​മാ​കു​ന്ന​ത്. തൊ​ഴി​ൽ വ​കു​പ്പ് അ​ന്ത​ർ​സം​സ്ഥാ​ന തൊ​ളി​ലാ​ളി​ക​ൾ​ക്കാ​യി ന​ട​ത്തു​ന്ന വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രു​ടെ ക​ണ​ക്കു​ക​ൾ ക്രോ​ഡീ​ക​രി​ച്ച​താ​ണി​ത്. ഇ​തേ​സ​മ​യം, ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത തൊ​ഴി​ലാ​ളി​ക​ളും വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ണി​യെ​ടു​ക്കു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ​മ്മ​തി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ക​ണ​ക്കു​ക​ൾ​കൂ​ടി ചേ​ർ​ക്കു​മ്പോ​ൾ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം ഇ​നി​നേ​ക്കാ​ളേ​റെ വ​രും.

ര​ജി​സ്ട്രേ​ഷ​ൻ സ​ജീ​വ​മാ​ക്കാ​ൻ അ​തി​ഥി ആ​പ്

സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും ആ​രോ​ഗ്യ പ​രി​ര​ക്ഷ​യും ല​ക്ഷ്യ​മി​ട്ട് തൊ​ഴി​ൽ​വ​കു​പ്പ് വി​വി​ധ​പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​നാ‍യി ഇ​വ​രു​ടെ വി​വ​ര ശേ​ഖ​ര​ണം ല​ക്ഷ്യ​മി​ട്ടാ​ണ് അ​തി​ഥി പോ​ർ​ട്ട​ൽ/​അ​തി​ഥി ആ​പ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തു​വ​ഴി സം​സ്ഥാ​ന​ത്തേ​ക്കെ​ത്തു​ന്ന​തി​ന് മു​മ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നും വി​ശ​ദാം​ശ​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നും സ​ഹാ​യി​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​നും വി​വ​ര​ശേ​ഖ​ര​ണ​വും ല​ക്ഷ്യ​മി​ട്ട് ഏ​കീ​കൃ​ത പോ​ർ​ട്ട​ൽ രൂ​പീ​ക​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ച​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി നി​യ​മ​പ​ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി ചി​കി​ത്സാ സ​ഹാ​യം, മ​ര​ണാ​ന​ന്ത​ര ധ​ന​സ​ഹാ​യം അ​ട​ക്ക​മു​ള്ള വി​വി​ധ ക്ഷേ​മ പ​ദ്ധ​തി​ക​ളും വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്നു​ണ്ട്

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത​വ​രു​മേ​റെ

ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​മേ​റെ​യു​ണ്ട​ന്ന് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ജി​ല്ല​യി​ലെ വി​വി​ധ തോ​ട്ട​ങ്ങ​ളി​ലും ഫാ​ക്ട​റി​ക​ളി​ലും മ​റ്റു നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ലു​മാ​യാ​ണ് പ്ര​വ​ർ​ത്ത​നം.

തൊ​ഴി​ലാ​ളി​ക​ളാ​യി വ​രു​ന്ന എ​ല്ലാ അ​ന്ത​ർ​സം​സ്ഥാ​ന​ക്കാ​രും ഏ​തെ​ങ്കി​ലും കോ​ൺ​ട്രാ​ക്ട​ർ​മാ​ർ മു​ഖേ​ന വ​രു​ന്ന​വ​ര​ല്ലെ​ന്ന​താ​ണ് പ്ര​തി​സ​ന്ധി. ര​ജി​സ്റ്റ​ർ ചെ​യ്യാ​ത്ത തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ടെ​ത്താ​ൻ അ​സി. ലേ​ബ​ർ ഓ​ഫി​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ തൊ​ഴി​ലാ​ളി ക്യാ​മ്പു​ക​ൾ, നി​ർ​മാ​ണ കേ​ന്ദ്ര​ങ്ങ​ൾ, തോ​ട്ടം മേ​ഖ​ല​ക​ൾ അ​ട​ക്കം പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്നു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ തൊ​ഴി​ലു​ട​മ​ക​ൾ​ക്കും ഏ​ജ​ന്റു​മാ​ർ​ക്കു​മ​ട​ക്കം നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​റു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലും വ​ർ​ധ​ന

അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത​നു​സ​രി​ച്ച് അ​വ​ർ പ്ര​തി​ക​ളാ​കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും വ​ർ​ധ​ന​വു​ണ്ട്. പ്ര​ധാ​ന​മാ​യും ല​ഹ​രി​യ​ധി​ഷ്ടി​ത കു​റ്റ​കൃ​ത്യ​ങ്ങ​ളി​ലാ​ണ് അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ കൂ​ടു​ത​ലും ഏ​ർ​പ്പെ​ടു​ന്ന​തെ​ന്നാ​ണ് പൊ​ലീ​സ്-​എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം മോ​ഷ​ണം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലും അ​വ​ർ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. കു​റ്റ​കൃ​ത്യ​ങ്ങ​ളും മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗ​വും വി​പ​ണ​ന​വും വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​ർ​ക്കി​ട​യി​ൽ പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്കി. മ​തി​യാ​യ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ന്ത​ർ സം​സ്ഥാ​ന​ക്കാ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കു​ന്ന​തും വാ​ട​ക​വീ​ടു​ക​ൾ ന​ൽ​കു​ന്ന​തും നി​യ​മ ന​ട​പ​ടി​ക​ൾ​ക്ക് വ​ഴി​വെ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsworkersDistrictinterstate workersemployed
News Summary - About 30,000 interstate workers are employed in the district.
Next Story