Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightThodupuzhachevron_right...

ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട്​ ഇ​ടു​ക്കി​യി​ൽ ന​ൽ​കി​യ​ത് 7458 പ​ട്ട​യം; വിതരണം ചെയ്തത്​ 1000 പട്ടയം​

text_fields
bookmark_border
pattayam
cancel
camera_alt

ജി​ല്ല​ത​ല പ​ട്ട​യ​മേ​ള ജ​ല​വി​ഭ​വ​മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​വ​ഹി​ക്കു​ന്നു

തൊ​ടു​പു​ഴ: വി​വി​ധ ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​രം ത​യാ​റാ​ക്കി​യ 1000 പ​ട്ട​യം ജി​ല്ല​ത​ല പ​ട്ട​യ മേ​ള​യി​ല്‍ വി​ത​ര​ണം ചെ​യ്തു. ഇ​ടു​ക്കി ചെ​റു​തോ​ണി ടൗ​ൺ​ഹാ​ളി​ൽ ന​ട​ന്ന പ​ട്ട​യ​മേ​ള ജ​ല​വി​ഭ​വ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. അ​ർ​ഹ​ത​പ്പെ​ട്ട പ​ട്ട​യ​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ഒ​രു രീ​തി​യി​ലും വി​ട്ടു​വീ​ഴ്ച​കാ​ണി​ക്കി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

1000 പ​ട്ട​യം നേ​രി​ട്ട് ന​ൽ​കാ​ൻ ക​ഴി​യു​ന്ന​ത് അ​ഭി​മാ​ന​നി​മി​ഷ​മാ​ണ്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര​വ​ർ​ഷം​കൊ​ണ്ട്​ ന​ൽ​കി​യ​ത് 7458 പ​ട്ട​യ​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. താ​ലൂ​ക്ക് ഓ​ഫി​സു​ക​ള്‍, വി​വി​ധ ഭൂ​പ​തി​വ് സ്‌​പെ​ഷ​ല്‍ ഓ​ഫി​സു​ക​ള്‍ എ​ന്നി​വ മു​ഖേ​ന ത​യാ​റാ​ക്കി​യ 1993ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള്‍, ജി​ല്ല​യി​ലെ അ​തി​ദ​രി​ദ്ര​രാ​യ കു​ടും​ബ​ങ്ങ​ള്‍ക്ക് ക​ണ്ടെ​ത്തി​യ ഭൂ​മി​ക്കു​ള്ള പ​ട്ട​യ​ങ്ങ​ള്‍, രാ​ജീ​വ് ദ​ശ​ല​ക്ഷം പ​ദ്ധ​തി പ്ര​കാ​രം ഹൗ​സി​ങ്​ ബോ​ര്‍ഡ് ഭ​വ​ന​പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്കു​ള്ള പ​ട്ട​യ​ങ്ങ​ള്‍, വ​നാ​വ​കാ​ശ രേ​ഖ​ക​ള്‍, ലാ​ന്‍ഡ് ട്രൈ​ബ്യൂ​ണ​ല്‍ ക്ര​യ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മു​നി​സി​പ്പ​ല്‍ പ്ര​ദേ​ശ​ത്തെ പ​ട്ട​യ​ങ്ങ​ള്‍, ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ന്‍ സ്‌​കീം പ​ട്ട​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യാ​ണ് മേ​ള​യി​ല്‍ വി​ത​ര​ണം ചെ​യ്ത​ത്.

1993ലെ ​ഭൂ​പ​തി​വ് ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള 670 പ​ട്ട​യം, 1964 ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള 198, 35 എ​ൽ​ടി ക്ര​യ​സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍, 1995ലെ ​മു​നി​സി​പ്പ​ല്‍ ച​ട്ട​ങ്ങ​ള്‍ പ്ര​കാ​ര​മു​ള്ള അ​ഞ്ച്​ പ​ട്ട​യം, ഹൈ​റേ​ഞ്ച് കോ​ള​നൈ​സേ​ഷ​ന്‍ സ്‌​കീം പ്ര​കാ​ര​മു​ള്ള 13 പ​ട്ട​യം, 79 വ​നാ​വ​കാ​ശ​രേ​ഖ എ​ന്നി​വ​യാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

പ​രി​പാ​ടി​യി​ൽ ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി, വാ​ഴൂ​ര്‍ സോ​മ​ന്‍ എം.​എ​ല്‍.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ടി. ബി​നു, ക​ല​ക്ട​ര്‍ ഷീ​ബ ജോ​ര്‍ജ്, ജി​ല്ല ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന്‍ സി.​വി. വ​ര്‍ഗീ​സ്, ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് രാ​ജി ച​ന്ദ്ര​ന്‍, വാ​ഴ​ത്തോ​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ജോ​ര്‍ജ് പോ​ള്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് പൈ​നാ​വ് ഡി​വി​ഷ​ന്‍ മെം​ബ​ര്‍ കെ.​ജി. സ​ത്യ​ന്‍, സ​ബ് ക​ല​ക്ട​ര്‍ ഡോ. ​അ​രു​ണ്‍ എ​സ്. നാ​യ​ര്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക രം​ഗ​ങ്ങ​ളി​ലെ നേ​താ​ക്ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DistributionPattayamIdukki news
News Summary - 7458 pattayam were issued in Idukki for two and a half years-1000 Pattayam distributed
Next Story