ഇടുക്കി ജില്ലയിൽ 11 വില്ലേജ് ഓഫിസ് ഇന്ന് സ്മാർട്ടാവും
text_fieldsഒരേ മുറ്റത്ത് പ്രവർത്തനം ആരംഭിക്കുന്ന ചതുരംഗപ്പാറ,
ഉടുമ്പൻചോല വില്ലേജ് ഓഫിസുകൾ
തൊടുപുഴ: ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി 11 വില്ലേജ് ഓഫിസുകൂടി തിങ്കളാഴ്ച സ്മാർട്ടാകും. ദേവികുളം താലൂക്കിൽ മന്നാംകണ്ടം, മാങ്കുളം, വട്ടവട, കൊട്ടക്കാമ്പൂർ എന്നീ വില്ലേജ് ഓഫിസും ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ, കൽക്കൂന്തൽ, പാറത്തോട്, കരുണാപുരം, ശാന്തൻപാറ, ഉടുമ്പൻചോല എന്നീ വില്ലേജ് ഓഫിസും പീരുമേട് താലൂക്കിൽ മഞ്ചുമല വില്ലേജ് ഓഫിസുമാണ് സ്മാർട്ടാകുന്നത്. റവന്യൂ മന്ത്രി കെ. രാജൻ സ്മാർട്ട് വില്ലേജ് ഓഫിസുകളുടെ ഉദ്ഘാടനം രാവിലെ 11ന് ഓൺലൈനായി നിർവഹിക്കും.
റവന്യൂ വകുപ്പിലെ എല്ലാ സേവനങ്ങളും ഓൺലൈൻ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് എല്ലാ വില്ലേജിലും സ്മാർട്ട് വില്ലേജ് ഓഫിസുകൾ നിർമിക്കുന്നത്. റീബിൽഡ് കേരള ഇനീഷ്യേറ്റിവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നിർമാണം.ഡീൻ കുര്യാക്കോസ് എം.പി, എം.എൽ.എമാരായ എം.എം. മണി, എ. രാജ, വാഴൂർ സോമൻ, കലക്ടർ ഷീബ ജോർജ്, അഡീഷനൽ ജില്ല മജിസ്ട്രേറ്റ് ഷൈജു പി. ജേക്കബ്, മറ്റ് ജനപ്രതിനിധികൾ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ വിവിധ വില്ലേജുകളിൽ നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

