Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലൊരിടത്തും...

ജില്ലയിലൊരിടത്തും ട്രിപ്ൾ ലോക്ഡൗൺ ഇല്ല

text_fields
bookmark_border
ജില്ലയിലൊരിടത്തും ട്രിപ്ൾ ലോക്ഡൗൺ ഇല്ല
cancel

തൊ​ടു​പു​ഴ: പു​തി​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചു​ള്ള കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ വെ​ള്ളി​യാ​ഴ്​​ച മു​ത​ൽ ന​ട​പ്പാ​ക്കു​മ്പോ​ൾ ജി​ല്ല​യി​ൽ ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​ത്തി​ലും ട്രി​പ്ൾ ലോ​ക്ഡൗ​ണി​ല്ല.

പ്ര​തി​വാ​ര ഇ​ൻ​ഫ​ക്​​ഷ​ൻ പോ​പു​ലേ​ഷ​ൻ റേ​ഷ്യോ (ഡ​ബ്ല്യു.​ഐ.​പി.​ആ​ർ) അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഇ​നി മു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്. ഇ​ത​നു​സ​രി​ച്ച് ഒ​രാ​ഴ്ച​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തെ ആ​യി​രം​കൊ​ണ്ട് ഗു​ണി​ച്ചി​ട്ട് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡി​ല​ു​ള്ള ആ​കെ ജ​ന​സം​ഖ്യ​കൊ​ണ്ട് ഹ​രി​ക്കു​ന്ന​താ​ണ് ഡ​ബ്ല്യു.​ഐ.​പി.​ആ​ർ. ഇ​ങ്ങ​നെ പ​ത്തി​ൽ കൂ​ടു​ത​ൽ ഡ​ബ്ല്യു.​ഐ.​പി.​ആ​ർ ഉ​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന വാ‌​ർ​ഡു​ക​ളി​ൽ ക​ർ​ശ​ന ലോ​ക്​​ഡൗ​ൺ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. ജി​ല്ല ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും വൈ​കീ​ട്ട് ഇ​തി​െൻറ പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ക്കും. ഇ​ത്ത​ര​ത്തി​ൽ ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തേ​ണ്ട ഒ​രു ത​ദ്ദേ​ശ​സ്ഥാ​പ​ന​വും ജി​ല്ല​യി​ലി​ല്ല. ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്തി​ലാ​ണ് ജി​ല്ല​യി​ൽ ഏ​റ്റ​വു​മ​ധി​കം ഡ​ബ്ല്യു.​ഐ.​പി.​ആ​ർ ഉ​ള്ള​ത്- 8.6. അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലും കൂ​ടു​ത​ലാ​ണ്- 6.06. ഇ​ട​മ​ല​ക്കു​ടി​യി​ലും വ​ട്ട​വ​ട​യി​ലും പൂ​ജ്യ​മാ​ണ്.

പ​ഞ്ചാ​യ​ത്തു​ക​ളും ഡ​ബ്ല്യു.​ഐ.​പി.​ആ​റും ചു​വ​ടെ:

കാ​ന്ത​ല്ലൂ​ർ- .274, ഇ​ട​മ​ല​ക്കു​ടി- 0.0, വ​ട്ട​വ​ട- 0.0, കാ​ഞ്ചി​യാ​ർ-1.59, വാ​ഴ​ത്തോ​പ്പ്- 1.11, പെ​രു​വ​ന്താ​നം- 1.85, വ​ണ്ടി​പ്പെ​രി​യാ​ർ- 0.83, കോ​ടി​ക്കു​ളം- 2.39, രാ​ജ​കു​മാ​രി- 3.10, ഇ​ര​ട്ട​യാ​ർ- 1.67, ക​രു​ണാ​പു​രം- 1.61, രാ​ജാ​ക്കാ​ട്- 0.72, ചി​ന്ന​ക്ക​നാ​ൽ- 0.51, ശാ​ന്ത​മ്പാ​റ- 1.66, പ​ള്ളി​വാ​സ​ൽ- 1.99, വെ​ള്ള​ത്തൂ​വ​ൽ- 1.79, മൂ​ന്നാ​ർ- 0.34, മാ​ങ്കു​ളം- 2.39, ദേ​വി​കു​ളം- 0.59, ക​ട്ട​പ്പ​ന- 1.66, കാ​മാ​ക്ഷി- 1.56, മ​രി​യാ​പു​രം- 1.32, പീ​രു​മേ​ട്- 1.05, കൊ​ക്ക​യാ​ർ- 1.35, കു​മ​ളി- 1.14, വെ​ള്ളി​യാ​മ​റ്റം- 4.99, മ​ണ​ക്കാ​ട്- 2.84, ഇ​ട​വെ​ട്ടി- 2.66, ക​രി​ങ്കു​ന്നം- 1.44, തൊ​ടു​പു​ഴ- 3.72, ച​ക്കു​പ​ള്ളം- 2.82, പാ​മ്പാ​ടും​പാ​റ- 2.03, വ​ണ്ട​ന്മേ​ട്- 0.78, സേ​നാ​പ​തി- 1.43, മ​റ​യൂ​ർ- 2.01 , അ​ടി​മാ​ലി- 3.38, ക​ഞ്ഞി​ക്കു​ഴി- 2.90, വാ​ത്തി​ക്കു​ടി- 2.24, ഏ​ല​പ്പാ​റ- 1.90, ഉ​പ്പു​ത​റ- 3.08, കു​മാ​ര​മം​ഗ​ലം- 3.76, വ​ണ്ണ​പ്പു​റം- 2.87, അ​റ​ക്കു​ളം- 6.06, ആ​ല​ക്കോ​ട്- 8.60, ഉ​ടു​മ്പ​ന്നൂ​ർ- 1.34, മു​ട്ടം- 4.12, പു​റ​പ്പു​ഴ- 2.87, ബൈ​സ​ൺ​വാ​ലി- 0.14, ഉ​ടു​മ്പ​ൻ​ചോ​ല- 3.34, നെ​ടു​ങ്ക​ണ്ടം- 2.78, അ​യ്യ​പ്പ​ൻ​കോ​വി​ൽ- 3.97, കൊ​ന്ന​ത്ത​ടി- 2.57, ക​രി​മ​ണ്ണൂ​ർ- 3.30, കു​ട​യ​ത്തൂ​ർ- 5.19.

Show Full Article
TAGS:triple lockdown district 
News Summary - There is no triple lockdown anywhere in the district
Next Story