Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവ​ന​ത്തി​ൽ തീ​റ്റ​യും...

വ​ന​ത്തി​ൽ തീ​റ്റ​യും വെ​ള്ള​വു​മി​ല്ല; വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്...

text_fields
bookmark_border
വ​ന​ത്തി​ൽ തീ​റ്റ​യും വെ​ള്ള​വു​മി​ല്ല; വ​ന്യ​മൃ​ഗ​ങ്ങ​ൾ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക്...
cancel
camera_alt

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക്കൂ​ട്ടം

അ​ടി​മാ​ലി: വ​ന​ത്തി​ൽ തീ​റ്റ​യും വെ​ള്ള​വും ഇ​ല്ലാ​താ​യ​തോ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്നു.കാ​ട്ടാ​ന, കാ​ട്ടു​പോ​ത്ത്, കു​ര​ങ്ങ്, മ്ലാ​വ് തു​ട​ങ്ങി എ​ല്ലാ​യി​നം വ​ന്യ​മൃ​ഗ​ങ്ങ​ളും ഇ​പ്പോ​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം വ​രെ ഒ​റ്റ​ക്ക് ജ​ന​വാ​സ മേ​ഖ​ല​യി​ൽ വി​ല​സി​യി​രു​ന്ന ‘പ​ട​യ​പ്പ’ ആ​ന ഇ​പ്പോ​ൾ കൂ​ട്ട​ത്തോ​ടെ​യാ​ണ് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലു​ള്ള​ത്. ഇ​ത് ജ​ന​ങ്ങ​ളു​ടെ ഭീ​തി വ​ർ​ധി​പ്പി​ച്ചു. ഒ​രാ​ഴ്ച​ക്കി​ടെ ആ​റ്​ വാ​ഹ​ന​ങ്ങ​ളാ​ണ് പ​ട​യ​പ്പ ആ​ക്ര​മി​ച്ച​ത്. എ​ട്ട്​ ആ​ന​ക​ള​ട​ങ്ങു​ന്ന കൂ​ട്ട​മാ​യാ​ണ് പ​ട​യ​പ്പ​യു​ടെ സ​ഞ്ചാ​രം. വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ പ​ല​യി​ട​ങ്ങ​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും വെ​ള്ള​മു​ണ്ട്.

അ​ന​യി​ങ്ക​ൽ ഡാ​മി​ലാ​ണ് കൂ​ടു​ത​ൽ കാ​ട്ടാ​ന​ക​ൾ എ​ത്തു​ന്ന​ത്. ദേ​ശീ​യ​പാ​ത 85നു ​കു​റു​കെ കാ​ട്ടി​ലെ പു​ഴ​ക​ളി​ലേ​ക്ക് വെ​ള്ളം കു​ടി​ക്കാ​നെ​ത്തു​ന്ന ആ​ന​ക്കൂ​ട്ട​ങ്ങ​ൾ സ​ഞ്ചാ​രി​ക​ൾ​ക്കു കാ​ഴ്ച​യാ​ണ്. ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള ആ​ന​ക​ളു​ടെ ഇ​റ​ക്ക​വും കൂ​ടി​യി​ട്ടു​ണ്ട്. ച​ക്ക​യും മാ​ങ്ങ​യും നി​റ​ഞ്ഞു​തു​ട​ങ്ങി​യ​തും കാ​ട്ടാ​ന​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

ആ​ന​ക​ൾ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​തും മ​നു​ഷ്യ​രെ ആ​ക്ര​മി​ക്കു​ന്ന​തും ത​ട​യാ​ൻ സ​ത്വ​ര ന​ട​പ​ടി​ക​ൾ വേ​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. വേ​ന​ൽ ക​ന​ത്ത് അ​തി​ർ​ത്തി വ​ന​ങ്ങ​ൾ ക​രി​ഞ്ഞു​ണ​ങ്ങി​യ​തോ​ടെ​യാ​ണ് തീ​റ്റ​യും വെ​ള്ള​വും തേ​ടി കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ ആ​ന​ക്കൂ​ട്ട​ങ്ങ​ൾ ത​മ്പ​ടി​ച്ചു​തു​ട​ങ്ങി. മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ന്റെ റി​സ​ർ​വൊ​യ​റി​ലും കാ​ട്ടാ​ന​ക്കൂ​ട്ട​ങ്ങ​ളു​ണ്ട്. ഇ​വി​ടെ ക​ടു​വ​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ഈ ​ഭാ​ഗ​ത്ത് ഭ​ക്ഷ​ണ​വും വെ​ള്ള​വും സു​ല​ഭ​മാ​ണ്. സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ കൂ​ട്ട​ത്തോ​ടെ ത​മ്പ​ടി​ക്കു​ന്ന​ത്.

ജൈ​വ​മ​ണ്ഡ​ല​ത്തി​ലെ വ​ന​മേ​ഖ​ല ക​ടു​ത്ത വ​ര​ൾ​ച്ച​യെ നേ​രി​ടു​ന്നു. വ​ന​ത്തി​ൽ ചി​ല ഭാ​ഗ​ത്ത് ചെ​റി​യ​തോ​തി​ൽ മ​ഴ പെ​യ്തെ​ങ്കി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ൽ വെ​ള്ള​മി​ല്ല. വ​ന​ത്തി​ൽ വ​ര​ൾ​ച്ച​യേ​റു​മ്പോ​ഴാ​ണ് മൃ​ഗ​ങ്ങ​ൾ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റു​ന്ന​ത്.

മ​ഴ​ക്കാ​ല​മാ​കും​വ​രെ ഡാ​മു​ക​ളും പു​ഴ​ക​ളും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ്. എ​ല്ലാ​ത്ത​രം വ​ന്യ​ജീ​വി​ക​ളും ജ​ല​ജീ​വി​ക​ളും പ​ക്ഷി​ക​ളു​മെ​ല്ലാം ഇ​പ്പോ​ൾ നാ​ട്ടി​ലാ​യ അ​വ​സ്ഥ​യി​ലാ​ണ്. വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ സു​ര​ക്ഷ​യു​റ​പ്പാ​ക്കാ​ൻ വ​നം​വ​കു​പ്പ് സ​ദാ ജാ​ഗ്ര​ത​യി​ലാ​ണ്. വ​ന​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം നി​രോ​ധി​ക്കു​ക​യും സു​ര​ക്ഷ​ക്ക് കൂ​ടു​ത​ൽ വ​ന​പാ​ല​ക​രെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തു. നി​ര​വ​ധി കാ​മ​റ​ക​ളാ​ണ് വ​ന​പാ​ത​ക​ളി​ൽ സ്ഥാ​പി​ച്ച​ത്. കാ​ട്ടു​തീ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളും കാ​ര്യ​ക്ഷ​മ​മാ​ക്കി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wild AnimalsIdukki SPforestsMalayalam News
News Summary - There is no food or water in the forest; wild animals are moving into human settlements...
Next Story