യുവാക്കൾ വനത്തിൽ കുടുങ്ങി; രക്ഷകരായി പൊലീസും നാട്ടുകാരും
text_fieldsവഴിതെറ്റി വനമേഖലയിൽ അകപ്പെട്ട യുവാക്കളെ പൊലീസും നാട്ടുകാരും ചേർന്ന്
പുറത്തെത്തിച്ചപ്പോൾ
വണ്ണപ്പുറം: കോട്ടപ്പാറ കാണാനെത്തിയ യുവാക്കൾ വഴിതെറ്റി വന മേഖലയിൽ അകപ്പെട്ടു. വൈപ്പിൻ സ്വദേശികളായ പതിനെട്ടും പത്തൊമ്പതും പ്രായക്കാരായ രണ്ടുപേരാണ് വഴിയറിയാതെ വനത്തിൽ കുടുങ്ങിയത്. ബുധനാഴ്ച പുലർച്ച മൂന്നരക്കാണ് സംഭവം. തുടർന്ന് ഇവർ പൊലീസ് ഹെൽപ്ലൈൻ നമ്പറിൽ ബന്ധപ്പെട്ടു. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽനിന്ന് അറിയിച്ചതിനെ തുടർന്ന് കാളിയാർ പൊലീസ് സ്ഥലത്ത് എത്തി.
വനമേഖലയിൽ അകപ്പെട്ട ഇവരെ നാലരയോടെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ടെത്തി സ്റ്റേഷനിൽ എത്തിച്ചു. പ്രഥമ ശുശ്രൂഷയും ഭക്ഷണവും നൽകി പിന്നീട് മാതാപിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. എസ്.ഐ ഷിജി കെ. പോൾ, പൊലീസ് ഓഫിസർമാരായ ഷാബിൻ സിദ്ദീഖ്, അയ്യപ്പദാസ് എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

