വഴിതെറ്റിയ ഉല്ലാസ ബസ് തമിഴ്നാട് അതിർത്തി കടന്നു പോയി
text_fieldsപീരുമേട്: തേക്കടിയിലേക്ക് ഉല്ലാസയാത്രക്ക് എത്തിയ കെ.എസ്.ആർ.ടി.സി.ബസ് യാത്രക്കാരെ ഇറക്കിവിട്ട ശേഷം വഴി തെറ്റി തമിഴ്നാട്ടിൽ എത്തി. ഞായറാഴ്ച രാവിലെ കുമളിയിലാണ് സംഭവം. പാലക്കാട് നിന്ന് യാത്രക്കാരുമായി തേക്കടിയിൽ എത്തിയ ബസാണ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് അതിർത്തി കടന്ന് പോയത്.
യാത്രക്കാരെ ബോട്ട് കയറ്റി വിട്ട ശേഷം കുമളി ഡിപ്പോയിലേക്ക് വന്ന ബസാണ് ചെക്ക് പോസ്റ്റ് കഴിഞ്ഞ് മൂന്ന് കിലോമീറ്ററിലധികം തമിഴ്നാട്ടിലൂടെ സഞ്ചരിച്ചത്. തമിഴ്നാട്ടിലെ ഇറയിച്ചൽ പാലം കഴിഞ്ഞാണ് ജീവനക്കാർക്ക് വഴിതെറ്റിയത് മനസിലായത്. ഇവിടെ കൊടുംവളവിൽ ബസ് തിരിച്ച് കുമളിയിൽ മടങ്ങിയെത്തി. തേക്കടിക്കവലയിൽ നിന്ന് ഡിപ്പോയിലേക്ക് 200 മീറ്റർ ദൂരം മാത്രമേയുള്ളൂ. രാവിലെ കനത്ത മൂടൽമഞ്ഞുണ്ടായിരുന്നതാണ് ജീവനക്കാർക്ക് വഴിതെറ്റാൻ കാരണം. ജീവനക്കാർ ആദ്യമായാണ് ഈ റൂട്ടിൽ എത്തിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

