പുഴയരികിലെ കൽക്കെട്ട് തകർന്നു; സർക്കാർ കെട്ടിടങ്ങൾ അപകടഭീഷണിയിൽ
text_fieldsഅപകടാവസ്ഥയിൽ നിൽക്കുന്ന വെള്ളക്കയം പട്ടികവർഗ
സങ്കേതത്തിലെ ട്രൈബൽ ഔട്ട്പേഷ്യന്റ് ക്ലിനിക്
മുള്ളരിങ്ങാട്: വെള്ളക്കയം പട്ടികവർഗ സങ്കേതത്തിലെ ട്രൈബൽ ഔട്പേഷ്യന്റ് ക്ലിനിക്, എസ്.ടി യുവജന ക്ഷേമ കേന്ദ്രം എന്നിവ അപകടഭീഷിണിയിൽ.കെട്ടിടങ്ങളുടെ കൽക്കെട്ട് ഏതുസമയവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്. കൽക്കെട്ട് ഇടിഞ്ഞാൽ അതോടൊപ്പം കെട്ടിടവും തകർന്നുവീഴും.പട്ടികവർഗക്കാരുടെ ക്ഷേമത്തിനായി സർക്കാർ നിർമിച്ച രണ്ട് കെട്ടിടങ്ങൾക്കാണ് ഈ അവസ്ഥ.
രണ്ട് കെട്ടിടങ്ങളുടെയും സംരക്ഷണഭിത്തി 15 വർഷം മുമ്പ് ജലസേചന വകുപ്പാണ് നിർമിച്ചത്. എന്നാൽ, 2019 മുതൽ മഴക്കാലങ്ങളിൽ പുഴയിലെ വെള്ളത്തിന്റെ സമ്മർദം മൂലം കെട്ട് ഇടിയാൻ തുടങ്ങി. 2022 ജൂലൈയിലെ കനത്ത മഴയിൽ കൽക്കെട്ട് അപകടകരമായ വിധത്തിൽ ഇടിഞ്ഞു. ഒരു മഴക്കാലംകൂടി താങ്ങാൻ കഴിയുന്ന അവസ്ഥയിലല്ല കൽക്കെട്ട്.
സംരക്ഷണഭിത്തി പുനർനിർമിച്ച് കെട്ടിടങ്ങൾ സംരക്ഷിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം വിഷ്ണു കെ.ചന്ദ്രൻ, ഊരു മൂപ്പൻ പരമേശ്വരൻ എന്നിവർ ചേർന്ന് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകുകയും തുടർന്ന് ഇറിഗേഷൻ അസി. എൻജിനീയർ ആറുലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുകയും ചെയ്തു. എന്നാൽ, പണമില്ലെന്ന കാരണംപറഞ്ഞ് അനുമതി നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

