Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightതീരവാസികൾ ജാഗ്രത...

തീരവാസികൾ ജാഗ്രത പാലിക്കണം; മലങ്കര ഡാമിന്‍റെ ഷട്ടർ ഉയർത്തും

text_fields
bookmark_border
തീരവാസികൾ ജാഗ്രത പാലിക്കണം; മലങ്കര ഡാമിന്‍റെ ഷട്ടർ ഉയർത്തും
cancel
camera_alt

മ​ല​ങ്ക​ര ഡാം

മു​ട്ടം: തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ മ​ൺ​സൂ​ൺ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ലും മ​ഴ തു​ട​രു​ന്ന​തി​നാ​ലും മ​ല​ങ്ക​ര ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ലം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കും. തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​റ്​ ഷ​ട്ട​റു​ക​ളും ഒ​രു മീ​റ്റ​ർ വീ​തം ഉ​യ​ർ​ത്താ​നാ​ണ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, നി​ല​വി​ൽ ര​ണ്ട് ഷ​ട്ട​റു​ക​ൾ 50 സെ​ന്‍റി​മീ​റ്റ​ർ വീ​തം മാ​ത്ര​മേ ഉ​യ​ർ​ത്തി​യി​ട്ടു​ള്ളൂ.

ജ​നു​വ​രി മു​ത​ൽ ഇ​ത്ത​ര​ത്തി​ലാ​ണ് തു​ട​രു​ന്ന​ത്. മ​ഴ ക​ന​ത്താ​ലോ മൂ​ല​മ​റ്റം നി​ല​യ​ത്തി​ലെ ഉ​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ച്ചാ​ലോ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ലം തൊ​ടു​പു​ഴ​യാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കും.മ​ല​ങ്ക​ര ഡാ​മി​ൽ​നി​ന്നു​ള്ള ഇ​ട​ത്-​വ​ല​ത് ക​നാ​ലു​ക​ളി​ലൂ​ടെ ജ​ല​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തി​ലെ ജ​ല​നി​ര​പ്പ് 40 മീ​റ്റ​റി​ന് മു​ക​ളി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. മ​ഴ​ക്കാ​ല​ത്ത് ജ​ല​നി​ര​പ്പ് ഇ​ത്ത​ര​ത്തി​ൽ തു​ട​ർ​ന്നാ​ൽ ഒ​ഴു​കി​യെ​ത്തു​ന്ന ജ​ലം ക്ര​മീ​ക​രി​ക്കാ​ൻ മ​ല​ങ്ക​ര ഡാ​മി​നു ശേ​ഷി​യി​ല്ല.

അ​തി​നാ​ലാ​ണ് അ​ധി​കൃ​ത​ർ അ​നു​മ​തി ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു​പ്ര​കാ​രം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ ആ​റ്​ സ്പി​ൽ​വേ ഷ​ട്ട​റു​ക​ളും പ​ര​മാ​വ​ധി ഒ​രു മീ​റ്റ​ർ​വ​രെ ഉ​യ​ർ​ത്തി 234,918 ക്യു​മെ​ക്സ് വ​രെ ജ​ലം തൊ​ടു​പു​ഴ​യാ​റ്റി​ലേ​ക്ക് ഒ​ഴു​ക്കാ​നാ​ണ്​ ക​ല​ക്ട​ർ അ​നു​മ​തിന​ൽ​കി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malankara Damidukki
News Summary - The shutter of Malankara Dam will be open
Next Story