കേബിൾ ഇടാൻ റോഡ് കുഴിച്ചു; വെയിലായപ്പോൾ പൊടിപടലം
text_fieldsവണ്ണപ്പുറം ടൗണിൽ കേബിൾ ഇടാനായി എടുത്ത കുഴി
വണ്ണപ്പുറം: ടൗൺ മധ്യത്തിൽ റോഡിന്റെ വശം കുഴിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാൻ നടപടിയില്ല. സ്വകാര്യ മൊബൈൽ കമ്പനിയുടെ കേബിൾ ഇടാനായാണ് റോഡിന്റെ വശം മാസങ്ങൾക്ക് മുമ്പ് കുത്തി പൊളിച്ചത്. കേബിൾ ഇട്ട ശേഷം കുഴി മൂടിയതല്ലാതെ പൂർവസ്ഥിതിയിൽ ആക്കിയില്ല. ഇതോടെ റോഡിന്റെ വശം താഴ്ന്നു കിടക്കുകയാണ്. കുഴിയിൽ വീണ് ചെറുവാഹനങ്ങൾ അപകടത്തിൽ പെടുന്നുമുണ്ട്.
മഴ മാറിയതോടെ വാഹനങ്ങൾ പോകുമ്പോൾ പൊടിപടലങ്ങൾ അന്തരീക്ഷത്തിൽ പടർന്ന് വഴിയാത്രകാർ പൊടി ശ്വസിക്കേണ്ട ഗതികേടിലാണ്. വ്യാപാരികൾക്കും ദുരിതമായി.
സ്വകാര്യ കമ്പനിക്കാണ് അനുമതി നൽകിയിരുന്നതെന്നും ഇവർ സമയത്ത് പണി തീർത്ത് റോഡ് നന്നാക്കാത്തിനാൽ കമ്പനിക്കെതിരെ കേസ് നൽകിയിട്ടുണ്ടെന്ന് പി.ഡബ്ലു.ഡി എ.ഇ. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

