വില കുറഞ്ഞു; വെളുത്തുള്ളി കർഷകർ ദുരിതത്തിൽ
text_fieldsമറയൂർ: ശീതകാല പച്ചക്കറി കേന്ദ്രമായ മറയൂർ മലനിരകളിലെ കാന്തല്ലൂർ, വട്ടവട മേഖലയിൽ ഉൽപാദിപ്പിക്കുന്ന വെളുത്തുള്ളിയുടെ വിലയിടിഞ്ഞതോടെ കർഷകർ ദുരിതത്തിൽ. കിലോക്ക് 200 മുതൽ 300 രൂപവരെ കിട്ടിയിരുന്ന വെളുത്തുള്ളിക്ക് ഇപ്പോൾ 30 മുതൽ 50 രൂപയാണ് ലഭിക്കുന്നത്. മൂന്നുമാസം അധ്വാനിച്ച കൂലിപോലും ലഭിക്കുന്നില്ല. വർഷത്തിൽ മൂന്ന് സീസണിലായാണ് വെളുത്തുള്ളി കൃഷി ചെയ്യുന്നത്.
മറ്റു സംസ്ഥാനങ്ങളിൽ ചെയ്യുന്ന വെളുത്തുള്ളി കൃഷിയിൽനിന്ന് പ്രദേശത്ത് ചെയ്യുന്ന വെളുത്തുള്ളിക്ക് ഓയിൽ എസൻസ് കൂടിയതും ഔഷധഗുണമുള്ളതുമാണ്. ഇതിനാൽ മാർക്കറ്റിൽ പ്രത്യേക വിലയും ലഭിക്കാറുണ്ട്. വർഷങ്ങൾക്കു മുമ്പ് ഒരു കിലോ വെളുത്തുള്ളിക്ക് 300 രൂപവരെ ലഭിച്ചിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളിലും വെളുത്തുള്ളി കൃഷി വ്യാപകമായി ചെയ്തിരിക്കുന്നതിനാൽ ഉൽപാദനത്തിലെ വർധനയാണ് വിലകുറയാൻ കാരണമെന്ന് പറയപ്പെടുന്നു. കർഷകന് 150 കിലോക്ക് 150 കൂടുതൽ വില ലഭിച്ചാൽ മാത്രമേ പിടിച്ചു നിൽക്കാൻ കഴിയൂ. വിലയില്ലാത്തതിനാൽ വെളുത്തുള്ളി വിളവെടുക്കാതെ പാടത്ത് ചീഞ്ഞു നശിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

