Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightശ​ബ്‌​ദം​കൊ​ണ്ട്...

ശ​ബ്‌​ദം​കൊ​ണ്ട് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സു​കാ​ര​ൻ അ​ടി​മാ​ലി എ​സ്.​എ​ച്ച്.​ഒ

text_fields
bookmark_border
ശ​ബ്‌​ദം​കൊ​ണ്ട് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ പൊ​ലീ​സു​കാ​ര​ൻ അ​ടി​മാ​ലി എ​സ്.​എ​ച്ച്.​ഒ
cancel
camera_alt

പി.​ആ​ർ. സ​ന്തോ​ഷ്

അ​ടി​മാ​ലി: ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞ ആ ​പൊ​ലീ​സു​കാ​ര​ൻ അ​ടി​മാ​ലി​യി​ലു​ണ്ട്. ‘വെ​റും പൊ​ലീ​സു​കാ​ര​ന​ല്ല, അ​ടി​മാ​ലി സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​റാ​യ പി.​ആ​ർ. സ​ന്തോ​ഷ് ആ​ണ്. 13 വ​ർ​ഷം മു​മ്പു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ, ശ​ബ്ദം​കൊ​ണ്ടു പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ഒ​രു പൊ​ലീ​സു​കാ​ര​ൻ സേ​ന​യി​ലു​ണ്ടാ​യി​രു​ന്നു’ –സേ​ന​യു​ടെ മി​ക​വി​നെ​പ്പ​റ്റി പ​രാ​മ​ർ​ശി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി പ്ര​സം​ഗ​ത്തി​നി​ടെ പ​റ​ഞ്ഞ വാ​ക്കു​ക​ൾ.

എ​റ​ണാ​കു​ള​ത്ത് മൂ​ന്നി​ട​ങ്ങ​ളി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും 75 ല​ക്ഷം രൂ​പ ത​ന്നി​ല്ലെ​ങ്കി​ൽ ബോം​ബ് പൊ​ട്ടി​ക്കും എ​ന്നു​മാ​യി​രു​ന്നു 2013ലെ ​സ​ന്ദേ​ശം. അ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രി ചെ​ന്നി​ത്ത​ല​യാ​ണ്. തൃ​ക്കാ​ക്ക​ര അ​സി. ക​മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സം​ഘ​ത്തെ അ​ന്വേ​ഷ​ണം ഏ​ൽ​പി​ച്ചു. അ​ന്ന് തൃ​പ്പൂ​ണി​ത്തു​റ എ​സ്.​ഐ ആ​യി​രു​ന്ന സ​ന്തോ​ഷും സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ടു. ഭീ​ഷ​ണി മു​ഴ​ക്കി​യ ആ​ളു​ടെ ശ​ബ്ദ​സ​ന്ദേ​ശം യോ​ഗ​ത്തി​നി​ടെ കേ​ൾ​പ്പി​ച്ചു. 2010ൽ ​കോ​ട്ട​യ​ത്ത് ജോ​ലി ചെ​യ്ത വേ​ള​യി​ൽ ക​വ​ർ​ച്ച​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​നോ​ജ് സേ​വ്യ​റി​ന്റെ ശ​ബ്ദ​മാ​ണ് അ​തെ​ന്നു സ​ന്തോ​ഷ് തി​രി​ച്ച​റി​ഞ്ഞു. പാ​ല​ക്കാ​ട്ടു​നി​ന്നു പ്ര​തി​യെ പി​ടി​കൂ​ടി. ഏ​റെ അ​ഭി​മാ​ന​ത്തോ​ടെ​യാ​ണു മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കേ​ട്ട​തെ​ന്ന് സ​ന്തോ​ഷ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewspolicemanIdukki News
News Summary - The policeman who identified the accused by his voice arrested the SHO of Atimali
Next Story