ഇടുക്കിയില്‍ നവകേരള സദസ്സിന് ഞായറാഴ്ച തുടക്കം
text_fieldsതൊടുപുഴ: നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഞായറാഴ്ച മുതല്‍ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും സന്ദര്‍ശനം നടത്തും. 10 മുതല്‍ 12 വരെയാണ് പരിപാടി. ചെറുതോണിയിൽ പ്രഭാതയോഗവും തുടർന്ന് പത്രസമ്മേളനവും ഉണ്ടാകും. പര്യടനത്തിന്റെ അവസാന ദിവസമായ ഡിസംബര്‍ 12 ന് രാവിലെ ഒമ്പതിന് തേക്കടി ബാംബു ഗ്രോവില്‍ മന്ത്രിസഭായോഗം നടക്കും. പീരുമേട് മണ്ഡലത്തിലെ നവകേരളസദസ്സ് രാവിലെ 11 ന് വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിലാണ്. ഉച്ചഭക്ഷണത്തിന് ശേഷം രണ്ടിന് കോട്ടയം ജില്ലയിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രതിരിക്കും. മൂന്ന് മണിക്ക് പൂഞ്ഞാർ മണ്ഡലത്തിലെ നവകേരളസദസ്സ് മുണ്ടക്കയത്ത് നടക്കും.

