മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ചു; യുവാവ് പിടിയിൽ
text_fieldsമൂലമറ്റം: ബിവറേജസ് ഔട്ട്ലറ്റിനു സമീപം മധ്യവയസ്കനെ കുത്തിപ്പരിക്കേൽപിച്ച കേസിലെ പ്രതി പിടിയിലായി. കഴിഞ്ഞ തിങ്കളാഴ്ച മൂലമറ്റം വലിയപറമ്പില്‍ ഷാജിയെ (55) കുത്തിയ കേസിലാണ് ചെറുകര പറമ്പില്‍ രാജൻ (38) അറസ്റ്റിലായത്.
കുത്തേറ്റ ഷാജി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിനുശേഷം കുരുതിക്കളത്ത് ഒളിവില്‍ കഴിയുകയായിരുന്നു രാജന്. പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയതിനുശേഷം കോടതിയില്‍ ഹാജരാക്കി. ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
കാഞ്ഞാര്‍ സി.ഐ ഇ.കെ. സോള്‍ജിമോന്‍, എ.എസ്.ഐ സാംകുട്ടി, സി.പി.ഒമാരായ ഷഹീര്‍, മുജീബ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

