കഞ്ഞിക്കുഴിയിൽ വീട് കത്തിനശിച്ചു
text_fieldsതീപിടിത്തമുണ്ടായ വീടിനുള്ളിൽ തിരയുന്ന റിജോയും ഭാര്യയും
ചെറുതോണി: തീപിടിത്തത്തിൽ വീട് നശിച്ചു. കഞ്ഞിക്കുഴി ചുരുളിപതാൽ വാതല്ലൂർ റിജോയുടെ വീടാണ് വ്യാഴാഴ്ച രാത്രി ഒമ്പതിന് അഗ്നിക്കിരയായത്. റിജോയും ഭാര്യയും കുട്ടികളും തള്ളക്കാനത്തുള്ള സഹോദരെൻറ വീട്ടിൽപോയി വന്നപ്പോൾ വീട് കത്തിനശിച്ചതാണ് കണ്ടത്. സമീപത്തൊന്നും ആൾത്താമസമില്ലാത്ത ഒറ്റപ്പെട്ട സ്ഥലമായതിനാൽ തീപിടിത്തം ആരുമറിഞ്ഞില്ല.
റിജോ വിളിച്ചറിയിച്ചതനുസരിച്ച് സമീപവാസിയായ കഞ്ഞിക്കുഴി മർച്ചന്റ് അസോസിയേഷെൻറ ആംബുലൻസ് ഡ്രൈവർ ജോർജ് കല്ലുകുളം ആംബുലൻസ് കൊണ്ടുവന്ന് അപകട സൈറൺ മുഴക്കി നാട്ടുകാരെ വിവരമറിയിച്ചു. നാട്ടുകാരെത്തി വെള്ളമൊഴിച്ചുകൊടുത്തപ്പോഴേക്കും പകുതി ഓടുമേഞ്ഞ വീട് പൂർണമായും കത്തിയമർന്നിരുന്നു. വിവരമറിഞ്ഞ് ഇടുക്കിയിൽനിന്ന് ഫയർഫോഴ്സും കഞ്ഞിക്കുഴി പൊലീസും സ്ഥലത്തെത്തിയിരുന്നു.
വീടിനോട് ചേർന്നുള്ള പുകപ്പുരയിൽ റബർഷീറ്റ് ഉണങ്ങാനിട്ടിരുന്നു. ഇവിടെ നിന്നാണ് തീ പടർന്നതെന്ന് കരുതുന്നു. 150 കിലോയോളം റബർഷീറ്റും കത്തിനശിച്ചു. കഞ്ഞിക്കുഴി വില്ലേജ് ഓഫിസർ സ്ഥലം സന്ദർശിച്ചു. 40 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

