Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഗ്യാസ് സിലിണ്ടർ...

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം

text_fields
bookmark_border
ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒഴിവായത് വൻ ദുരന്തം
cancel
camera_alt

പൊ​ട്ടി​ത്തെ​റി​ച്ച ഗ്യാ​സ് സി​ലിണ്ടർ

കാ​ഞ്ഞാ​ർ: കാ​ഞ്ഞാ​ർ കൂ​ര വ​ള​വി​ന് സ​മീ​പം മാ​ണി​മം​ഗ​ല​ത്ത് ജോ​സ​ഫ് ജോ​ണി​ന്‍റെ വീ​ട്ടി​ലെ ഗ്യാ​സ് സി​ല​ിണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് 5.15നാ​ണ് സം​ഭ​വം. പു​തി​യ ഗ്യാ​സ് സി​ല​ിണ്ട​ർ ഗ്യാ​സ് സ്റ്റൗ​വു​മാ​യി ഘ​ടി​പ്പി​ച്ച​തി​ന് ശേ​ഷം ലൈ​റ്റ​ർ ഉ​പ​യോ​ഗി​ച്ച് സ്റ്റൗ ​ക​ത്തി​ച്ച​പ്പോ​ൾ ഹോ​സ് വ​ഴി തീ ​സി​ല​ണ്ട​റി​ലേ​ക്ക് പ​ട​രു​ക​യാ​യി​രു​ന്നു. സി​ല​ിണ്ട​റി​ന് തീ​പി​ടി​ക്കു​ന്ന​ത് ക​ണ്ട​യു​ട​നെ ജോ​സ​ഫ് ജോ​ൺ ക​യ​ർ കെ​ട്ടി ഗ്യാ​സ് സി​ല​ണ്ട​ർ അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ വ​ഴി പു​റ​ത്തേ​ക്ക് വ​ലി​ച്ചി​ട്ടു. ജോ​സ​ഫ് ജോ​ണി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​ക്കി​യ​ത്.

അ​ടു​ക്ക​ള വാ​തി​ലി​നോ​ട് ചേ​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്ത് കി​ട​ന്ന സി​ലി​ണ്ട​ർ വ​ലി​യ ശ​ബ്ദ​ത്തോ​ടെ ഗ്യാ​സ് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചു. ജോ​സ​ഫ് ജോ​ണും ഭാ​ര്യ ലീ​ലാ​മ്മ​യു​മാ​ണ് ഈ ​സ​മ​യം വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. വ​ലി​യ സ്ഫോ​ട​ന ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ൾ ജോ​സ​ഫ് ജോ​ണി​ന്‍റെ വീ​ട്ടി​ലേ​ക്ക് ഓ​ടി​യെ​ത്തി. അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഷെ​യ്ഡും ജ​ന​ലു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. വീ​ടി​നു​ള്ളി​ൽ വെ​ച്ച് സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നെ​ങ്കി​ൽ അ​ത് വ​ലി​യ അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​കു​മാ​യി​രു​ന്നു. തീ ​പി​ടി​ച്ച ഉ​ട​നെ സി​ല​ണ്ട​ർ പു​റ​ത്തെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​പ​ക​ട​ത്തി​ന്‍റെ ആ​ഘാ​തം കു​റ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gas CylinderIdukki NewsExploded
News Summary - The gas cylinder exploded; A major disaster was avoided
Next Story