ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി
text_fieldsപീരുമേട്: ട്രഷറി ഓഫിസിന് സമീപം പീരുമേട് -കുട്ടിക്കാനം റോഡിൽ കാട്ടാനയിറങ്ങി. ബുധനാഴ്ച രാവിലെ ഏഴോടെ ഇതുവഴി പത്രവിതരണത്തിനെത്തിയ ‘മാധ്യമം’ ഏജന്റ് മനോജിന്റെ ഇരുചക്രവാഹനത്തിന് മുന്നിലാണ് ആന എത്തിയത്. സമീപത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് നീങ്ങി തമ്പടിച്ചിരിക്കുകയാണ്. ആന നിൽക്കുന്നതിന് 100 മീറ്ററോളം അകലെയാണ് പട്ടികജാതി വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റൽ. ചുറ്റും ജനവാസമേഖലയുമാണ്. ചൊവ്വാഴ്ച രാത്രി കച്ചേരിക്കുന്നിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിലെ വാഴകൃഷി നശിപ്പിച്ച ശേഷമാണ് പുലർച്ച റോഡിലെത്തിയത്. കഴിഞ്ഞ മാർച്ചിലും ഇവിടെ ആനയിറങ്ങി കൃഷി നശിപ്പിച്ചിരുന്നു.

