തീ പടരുന്നു...
text_fieldsകൂമ്പൻപാറയിൽ കത്തിനശിച്ച കൃഷിയിടം
ഇടുക്കി: വേനൽ കടുത്തതോടെ ജില്ലയിൽ കാട്ടുതീ പലയിടത്തും വ്യാപകമായി. കർഷകരുടെ ഏക്കറുകണക്കിന് വിളകളാണ് കാട്ടുതീ കവരുന്നത്. ചൂട് കൂടിയതോടെ വനമേഖലകളും കാട്ടുതീ ഭീഷണിയിലാണ്. തിങ്കളാഴ്ച അടിമാലി, ഉടുമ്പന്നൂർ, തട്ടേക്കണ്ണി വനമേഖല എന്നിങ്ങനെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുതീമൂലം കൃഷിനാശമുണ്ടായി.
മൂന്നേക്കർ കൃഷിയിടം കത്തിനശിച്ചു
അടിമാലി: കാട്ടുതീ പടർന്ന് മൂന്നേക്കർ കൃഷിയിടം കത്തിനശിച്ചു. അടിമാലി കൂമ്പൻപാറ 25 ഏക്കറിൽ പള്ളിപ്പാട്ടുകുടി വർഗീസിന്റെ കൃഷിയിടമാണ് കത്തിനശിച്ചത്. ഞായറാഴ്ച സന്ധ്യയോടെയാണ് സംഭവം.
300 കൊക്കോയും 400 കുരുമുളക് ചെടികളും ജാതി, മാവ്, പ്ലാവ്, ഉൾപ്പെടെ നിറയെ കൃഷിയുള്ള മൂന്നേക്കർ സ്ഥലമാണ് കത്തിനശിച്ചത്. അടിമാലിയിൽനിന്ന് അഗ്നിഗിരക്ഷാസേന എത്തിയെങ്കിലും കാര്യമായ ഇടപെടൽ നടത്താൻ കഴിഞ്ഞില്ല. ലക്ഷങ്ങളുടെ നഷ്ടമാണ് കർഷകന് ഉണ്ടായത്.
തട്ടേക്കണ്ണി വനത്തിലും തീ പടർന്നു
അടിമാലി: അടിമാലി, പത്താംമൈൽ വനമേഖലക്ക് പുറമെ തട്ടേക്കണി വനത്തിലും തീ പടർന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ നിരവധി തവണയാണ് തട്ടേക്കണ്ണി വനത്തിൽ തീ പടർന്നത്. വനത്തിൽ മനഃപൂർവം തീയിട്ടതാണെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. വനംകൊള്ള മറയ്ക്കാനും വനവത്കരണ പദ്ധതിയിലെ അഴിമതി മറയ്ക്കാനുമാണ് തീയിട്ടതെന്ന ആക്ഷേപം ശക്തമാണ്. The fire is spreadingഅപൂർവ ഇനത്തിൽപെട്ട ധാരാളം സസ്യങ്ങളും ജന്തുക്കളും നശിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

