കൃഷിസ്ഥലത്ത് സാമൂഹിക വിരുദ്ധർ തീയിട്ടു
text_fieldsപതിനാറാംകണ്ടം മേച്ചരിൽ കുഞ്ഞുമുഹമ്മദിന്‍റെ പുരയിടത്തിൽ തീപടർന്ന നിലയിൽ
ചെറുതോണി: സാമൂഹിക വിരുദ്ധർ കൃഷിസ്ഥലത്ത് തീയിട്ടു. വാത്തിക്കുടി പഞ്ചായത്തിൽ പതിനാറാംകണ്ടം മേച്ചേരിൽ കുഞ്ഞുമുഹമ്മദിന്‍റെ പുരയിടത്തിലാണ് തീപടർന്നതായി കണ്ടെത്തിയത്. മൂന്ന് ഇടത്താണ് തീ പടർന്നതായി കണ്ടത്. അഞ്ച് ജാതി മരവും ഏഴ് കൊക്കോ ചെടികളും കത്തിനശിച്ചു.
കഴിഞ്ഞ ആഴ്ച കൊക്കോ ചെടികളുടെ ശിഖരങ്ങൾ വെട്ടി ഇറക്കിയിരുന്നു. ഇവ പൂർണമായും ഉണങ്ങാത്തതിനാലും, കഴിഞ്ഞ ദിവസങ്ങളിലെ ചാറ്റൽ മഴയും കാരണം തീ കാര്യമായി പടർന്നില്ല. മൂന്നിടത്തായി രണ്ടുസെന്‍റോളം സ്ഥലം അഗ്നിക്കിരയായി. സാമൂഹിക വിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്നാണ് നാട്ടുകാരുടെയും നിഗമനം. സ്ഥലം ഉടമ മുരിക്കാശ്ശേരി പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

