മദ്യപിച്ചെത്തിയ ഗൃഹനാഥന് വീടിന് തീവെച്ചു
text_fieldsമറയൂര്‍: മദ്യപിച്ചെത്തി കുടുംബാംഗങ്ങളുമായി വഴക്കുണ്ടാക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ തുറന്നുവിട്ട് വീട് കത്തിച്ച ഗൃഹനാഥനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്പിച്ചു. കാന്തല്ലൂര്‍ കാരയൂരില്‍ അമുല്രാജാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. മദ്യപിച്ചെത്തിയ അമുല്‍രാജ് ഭാര്യയുമായി വഴക്കിടുകയും പാചകവാതക സിലിണ്ടറില്‍നിന്നുള്ള ഹോസ് മുറിച്ച് വാതകം ചോര്‍ത്തിവിട്ട ശേഷം തീ കത്തിക്കുകയുമായിരുന്നെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
നിയന്ത്രണാതീതമായി പടര്‍ന്ന തീയില്‍ വീട്ടിലെ ഗൃഹോപകരണങ്ങളും 10, പ്ലസ് ടു വിദ്യാർഥികളായ മക്കളുടെ പുസ്തകങ്ങള്‍ ഉൾപ്പെടെ പഠനോപകരണങ്ങളും കത്തിനശിച്ചു. ഓടിമറയാൻ ശ്രമിച്ചപ്പോൾ ഇയാളെ നാട്ടുകാര്‍ പിടികൂടി മറയൂര്‍ പൊലീസില്‍ ഏല്പിക്കുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

