കോട പിടികൂടി; ഒരാൾ അറസ്റ്റിൽ
text_fieldsകുമളി: ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് ചാരായം വാറ്റുന്നതിന് തയ്യാറാക്കിയ കോട എക്സൈസ് സംഘം പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പത്തുമുറി സ്വദേശി വഴിയരികത്ത് വീട്ടിൽ ആന്റണിയെ (46 ) എക്സൈസ് അറസ്റ്റ് ചെയ്തു. പുരയിടത്തിൽ സൂക്ഷിച്ചിരുന്ന 25 ലിറ്റർ കോടയാണ് വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ പി. ജി. രാജേഷും സംഘവും കണ്ടെത്തിയത്.
ക്രിസ്മസ് -പുതുവത്സരത്തോടനുബന്ധിച്ച് അനധികൃത മദ്യവിൽപന, നിർമാണം, വ്യാപനം എന്നിവ തടയുന്നതിന് ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമീഷണർ അബു എബ്രഹാമിന്റെ പ്രത്യേക നിർദ്ദേശപ്രകാരം എക്സൈസ് വകുപ്പ് ജില്ലയിൽ പരിശോധനകൾ നടത്തിവരികയാണ്.
ഇതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് കോട കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർമാരായ ബെന്നി ജോസഫ്, ബി. രാജ്കുമാർ, പി. ഡി. സേവ്യർ, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. എ. അനീഷ്, ബി.എസ്. ദീപുകുമാർ, പ്രമോദ് കുമാർ, ശ്രീദേവി എന്നിവർ റെയ്ഡിൽ പങ്കെടുത്തു. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

