താഴ്വാരം കോളനിയിലെ തോടിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി
text_fieldsനച്ചാർ പുഴക്ക് രണ്ട് വശങ്ങളിലായി നിർമിച്ച മതിൽക്കെട്ട്
മൂലമറ്റം: മലവെള്ളപ്പാച്ചിലിൽ തകർന്ന താഴ്വാരം കോളനിയിലെ തോടിന്റെ സംരക്ഷണഭിത്തി നിർമാണം പൂർത്തിയായി. തോടിന്റെ രണ്ട് വശങ്ങളുമാണ് മതിൽ കെട്ടി സംരക്ഷിച്ചത്. മതിൽ നിർമാണം വൈകിയത് ഏറെ വിമർശനങ്ങൾക്ക് കാരണമായിരുന്നു. മതിൽ നിർമിച്ചതോടെ മഴക്കാലമെത്തുമ്പോൾ സമാധാനമായി കിടന്നുറങ്ങാനാവുമെന്ന ആശ്വാസത്തിലാണ് നച്ചാർ നിവാസികൾ.
2021 ഒക്ടോബർ 16 നാണ് പെരുമഴയിൽ നച്ചാർ കവിഞ്ഞൊഴുകിയത്. പ്രളയത്തിൽ എട്ട് വീടുകൾ പൂർണമായും ഒട്ടേറെ വീടുകൾ ഭാഗികമായും തകർന്നു. താഴ്വാരം കോളനിയിലെ 23 വീടുകളിലാണ് വെള്ളം കയറിയത്. പെട്ടെന്ന് വെള്ളം പൊങ്ങിയതിനാൽ എല്ലാം ഇട്ടെറിഞ്ഞ് ഓടി കുറച്ചാളുകൾ റോഡിലെത്തി.
ബാക്കിയുള്ളവർ വീടുകളിൽ കുടുങ്ങി. മൂലമറ്റം, തൊടുപുഴ എന്നീ സ്ഥലങ്ങളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൃത്യസമയത്ത് എത്തിയതിനാൽ ആളപായമുണ്ടായില്ല. വെള്ളം ഇറങ്ങിയപ്പോൾ കോളനി നിവാസികൾ വീടുകളിൽ മടങ്ങിയെത്തിയെങ്കിലും വീട്ടുപകരണങ്ങളും വസ്ത്രങ്ങളടക്കം നഷ്ടമായി. ഇവിടെ നച്ചാർ തോടിന്റെ സംരക്ഷണഭിത്തി തകർന്ന് പുഴ കോളനിയിലൂടെ കയറി ഒഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

