Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെറുതോണി പാലം നിർമാണം...

ചെറുതോണി പാലം നിർമാണം അവസാനഘട്ടത്തിൽ

text_fields
bookmark_border
ചെറുതോണി പാലം നിർമാണം അവസാനഘട്ടത്തിൽ
cancel
camera_alt

ചെ​റു​തോ​ണി​യി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന പാ​ലം. സ​മീ​പം പ​ഴ​യ പാ​ല​വും കാ​ണാം

ചെറുതോണി: ജില്ല ആസ്ഥാനത്തി‍െൻറ മുഖച്ഛായ മാറ്റുന്ന ചെറുതോണി പാലത്തി‍െൻറ നിർമാണ ജോലികൾ അവസാനഘട്ടത്തിൽ.83 ശതമാനം ജോലികളും പൂർത്തിയായി. രണ്ട് അപ്രോച് റോഡുകളുടെ നിർമാണമാണ് നടക്കുന്നത്.തൊടുപുഴ-പുളിയന്മല ദേശീയ പാതയിൽ പ്രധാനപ്പെട്ട റോഡിലെ പാലം 2018ലെ പ്രളയത്തിലാണ് തകർന്നത്. ഇതോടെ കട്ടപ്പന, കുമളി തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് ജില്ല ആസ്ഥാനവുമായി ബന്ധപ്പെടാൻപോലും കഴിയാത്ത അവസ്ഥയായിരുന്നു.

ഈ സാഹചര്യത്തിലാണ് അന്നത്തെ എം.പി ജോയ്സ് ജോർജ് മുൻകൈയെടുത്ത് പുതിയ പാലത്തിനുള്ള പ്രാരംഭനടപടികൾ ആരംഭിച്ചത്. പണി ദ്രുതഗതിയിലാക്കാൻ അഡ്വ. ഡീൻ കുര്യാക്കോസ് എം.പിയുടെ ഇടപെടലും സഹായകമായി.

നിർമാണത്തിന് 18 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ദേശീയ പാത അതോറിറ്റിക്കാണ് നിർമാണച്ചുമതല. ടൗണിലെ പഴയപാലം നിലനിർത്തി അതിന് സമീപം 18 മീറ്റർ വീതിയിലാണ് പുതിയ പാലം ഉയരുന്നത്. ട്രാഫിക് ജങ്ഷനിൽ പാലം അവസാനിപ്പിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്.

എന്നാൽ, ഇടക്ക് രൂപകൽപനയിൽ മാറ്റം വന്നതോടെ അടിമാലി റോഡിൽ കയറ്റമാരംഭിക്കുന്ന ഭാഗം വരെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മധുര ആസ്ഥാനമായ കെ.എസ് ആൻഡ് കമ്പനിയാണ് കരാർ എടുത്തിരിക്കുന്നത്. ഇടുക്കി ഡാം നിർമാണകാലത്ത് ഹിന്ദുസ്ഥാൻ കമ്പനി നിർമിച്ചതാണ് കൈവരിയില്ലാത്ത പഴയപാലം. ഇവിടെ അപകടങ്ങളും തുടർക്കഥയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Churuthoni Bridge
News Summary - The construction of Churuthoni Bridge is in the final stage
Next Story