Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാർ നിയന്ത്രണം വിട്ട്...

കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്​ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു

text_fields
bookmark_border
കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക്​ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടു
cancel

കട്ടപ്പന: കാർ നിയന്ത്രണം വിട്ട് 70 അടി താഴ്ചയിലേക്ക്​ മറിഞ്ഞു. കട്ടപ്പന-കുട്ടിക്കാനം സംസ്ഥാന പാതയിലെ സ്വരാജ് പെരിയോൻകവല കുരിശിനു​ സമീപം ബുധനാഴ്ച രാവിലെ 11.30നാണ് അപകടം. കോട്ടയത്തുനിന്ന്​ കട്ടപ്പനയിലേക്ക് വരുകയായിരുന്ന കാർ റോഡിൽനിന്ന് തെന്നിമാറി തലകീഴായി മറിയുകയായിരുന്നു.

വാഹനത്തിൽ നാലു യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. കാർ മറിഞ്ഞതി​െൻറ 10 അടി താഴെ വീടുണ്ട്. കാർ മരത്തിൽ തടഞ്ഞുനിന്നതിനാൽ ദുരന്തം ഒഴിവായി. ഓട്ടോ തൊഴിലാളികളും വ്യാപാരികളും രക്ഷാപ്രവർത്തനം നടത്തി. കട്ടപ്പന പേഴുങ്കണ്ടം സ്വദേശിയുടേതാണ് കാർ.

ഈ റോഡിൽ അപകടം തുടർക്കഥയാണ്. കഴിഞ്ഞ ദിവസം കക്കാട്ടുകടക്ക്​ സമീപവും കാർ അപകടത്തിൽപെട്ടിരുന്നു. റോഡിലെ ദിശ ബോർഡുകൾ പലതും കാലഹരണപ്പെട്ടതും ഇല്ലാത്തതുമാണ് തുടർച്ചയായി അപകടം ഉണ്ടാകാൻ കാരണം.

Show Full Article
TAGS:iduki accident 
Next Story