ഓട്ടത്തിനിടെ കാറിന് തീപിടിച്ചു
text_fieldsമൂലമറ്റം: മൂലമറ്റം-വാഗമൺ റൂട്ടിൽ പുള്ളിക്കാനത്തിന് സമീപം നല്ലതണ്ണിയിൽ ഓട്ടത്തിനിടെ കാറിന് തീപിടിച്ചു. തിങ്കളാഴ്ച രാത്രി 10.40നാണ് സംഭവം. തൊടുപുഴ അരിക്കുഴ സ്വദേശിയായ ആശാരിമാട്ടേൽ രാജ്കൃഷ്ണഗോപിനാഥന്റെ ഡസ്റ്റ് കാറാണ് കത്തിയത്. സുഹൃത്തുക്കളുമായി വാഗമൺ സന്ദർശിച്ചശേഷം മടങ്ങുന്നതിനിടെയാണ് തീപിടിച്ചത്. കാറിന്റെ മുന്നിൽനിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപെട്ടപ്പോൾതന്നെ എല്ലാവരും പുറത്തിറങ്ങിയതിനാൽ വൻഅപകടം ഒഴിവായി.
ഒരാളുടെ മൊബൈൽ ഫോൺ വാഹനത്തിൽ ആയിരുന്നതിനാൽ അതും കത്തിനശിച്ചു. മൂലമറ്റത്തുനിന്ന് അസി. സ്റ്റേഷൻ ഓഫിസർ ബിജു സുരേഷ് ജോർജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേന തീയണച്ചു. പ്രധാനപാതയിൽ നിന്ന് ഒരു കിലോമീറ്ററിലധികമുള്ള ഇടുങ്ങിയ റോഡിലാണ് തീപിടിത്തമുണ്ടായത്. അതുകൊണ്ട് സേനയുടെ വാഹനം സംഭവസ്ഥലത്തേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല.
സേനയുടെ തന്നെ ജീപ്പിൽ പത്തോളം അഗ്നിശമന ഉപകരണങ്ങളുമായെത്തിയാണ് തീയണച്ചത്. സീനിയർ ഫയർ റെസ്ക്യൂ ഓഫിസർമാരായ ടി.പി. ബൈജു, ബിബിൻ എ. തങ്കപ്പൻ, ഓഫിസർമാരായ എം.പി. സിജു, ടി.ആർ. ജിനീഷ്, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ കെ. സന്ദീപ്, മനു ആന്റണി, പ്രശാന്ത്, അരുൺ. ഹോം ഗാർഡ് സതീഷ് കുമാർ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

