Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിദ്യാർഥിയുടെ മൃതദേഹം...

വിദ്യാർഥിയുടെ മൃതദേഹം കുളത്തില്‍

text_fields
bookmark_border
വിദ്യാർഥിയുടെ മൃതദേഹം കുളത്തില്‍
cancel

ആനക്കര: വിദ്യാർഥിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. കപ്പൂര്‍ പഞ്ചായത്തിലെ വെള്ളാളൂര്‍ കൊട്ടാരത്തില്‍ അൻവർ-റസിയ ദമ്പതികളുടെ മകൻ അൽ അമീൻ (13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണി മുതൽ കുട്ടിയെ കാണാനില്ലായിരുന്നു.

തുടർന്ന് തൃത്താല പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സ്വകാര്യ വ്യക്തിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടത്. കൽപ്പടവിൽ കുട്ടിയുടെ ചെരിപ്പും വസ്ത്രവും കണ്ടെത്തിയതിനെ തുടര്‍ന്ന് പട്ടാമ്പിയിൽ നിന്നെത്തിയ ഫയർഫോഴ്സ്‌സ് സംഘം നടത്തിയ തിരച്ചിലിലാണ് രാത്രി 11 മണിയോടെ മൃതദേഹം കുളത്തിൽ നിന്നു പുറത്തെടുത്തത്. തൃത്താല പൊലീസ് മേൽ നടപടികൾക്ക് ശേഷം മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:local newsidukki news
News Summary - The body of the student is in the well
Next Story