Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപാഠപുസ്​തക വിതരണം...

പാഠപുസ്​തക വിതരണം തുടങ്ങി

text_fields
bookmark_border
പാഠപുസ്​തക വിതരണം തുടങ്ങി
cancel

ക​ട്ട​പ്പ​ന: അ​ടു​ത്ത അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ഓ​ണം വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ക​ട്ട​പ്പ​ന​യി​ലെ ജി​ല്ല ബു​ക്ക്‌ ഡി​പ്പോ​യി​ൽ എ​ത്തി​ച്ച്​ വി​ത​ര​ണം തു​ട​ങ്ങി. ജി​ല്ല​യി​ലെ 130 സ്‌​കൂ​ൾ സൊ​സൈ​റ്റി​ക​ൾ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ് വി​ത​ര​ണ​ത്തി​നാ​യി എ​ത്തി​ച്ച​ത്.

കു​ട്ടി​ക​ളു​ടെ പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ഭാ​രം കു​റ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് മൂ​ന്ന് ഭാ​ഗ​ങ്ങ​ളാ​യാ​ണ് ഇ​പ്പോ​ൾ അ​ച്ച​ടി​ച്ച്​ വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഇ​തി​ൽ ഓ​ണ​പ്പ​രീ​ക്ഷ വ​രെ​യു​ള്ള പാ​ഠ​ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട​വ​യാ​ണ്​ ഇ​പ്പോ​ൾ എ​ത്തി​ച്ച​ത്. ഒ​ന്ന് മു​ത​ൽ ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്​ വി​ത​ര​ണം തു​ട​ങ്ങി​യ​ത്.

ജി​ല്ല​യി​ലെ സ്‌​കൂ​ളു​ക​ളി​ൽ ഒ​ന്നു മു​ത​ൽ 10വ​രെ ക്ലാ​സു​ക​ളി​ലേ​ക്ക് ആ​കെ ഏ​ഴു​ ല​ക്ഷം പാ​ഠ​പു​സ്ത​ങ്ങ​ളാ​ണ് ആ​വ​ശ്യം. ഇ​തി​ൽ 5,44,280 പു​സ്ത​ക​ങ്ങ​ൾ ക​ട്ട​പ്പ​ന ജി​ല്ല ബു​ക്‌​സ് ഡി​പ്പോ​യി​ൽ എ​ത്തി​ച്ച​ത്. ഇ​വി​ടെ നി​ന്ന്​ മൂ​ന്ന്​ ല​ക്ഷ​ത്തി​ല​ധി​കം പു​സ്ത​ക​ങ്ങ​ൾ അ​ത​ത് സ്‌​കൂ​ളു​ക​ളി​ൽ എ​ത്തി​ച്ചു​ക​ഴി​ഞ്ഞു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ പു​സ്ത​ക​ങ്ങ​ൾ നേ​ര​േ​ത്ത എ​ത്തി​യ​തി​നാ​ൽ വി​ത​ര​ണം വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കും.

ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ൽ മു​ഴു​വ​ൻ പു​സ്ത​ക​ങ്ങ​ളും ഡി​പ്പോ​യി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മം. മേ​യ് ആ​ദ്യ​വാ​രം ത​ന്നെ എ​ല്ലാ വി​ഷ​യ​ങ്ങ​ളു​ടെ​യും പാ​ഠ​പു​സ്ത​ക​ങ്ങ​ൾ അ​ത​ത്​ സ്‌​കൂ​ളു​ക​ളി​ൽ എ​ത്തി​ക്കും.

കു​ടും​ബ​ശ്രീ ജി​ല്ല മി​ഷ​നു കീ​ഴി​ൽ ഹോം ​ഷോ​പ് മു​ഖേ​ന 15 ജീ​വ​ന​ക്കാ​രാ​ണ് ഡി​പ്പോ​യി​ൽ പു​സ്ത​ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് സ്‌​കൂ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ജോ​ലി​ക​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Textbook
News Summary - Textbook distribution started
Next Story