Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാ​മോ​ദീ​സ​യി​ലെ അ​തി​ഥി​ക​ൾ​ക്ക് മ​ധു​ര​മൂ​റും പ്ലാ​വി​ൻ​തൈ​ക​ൾ സ​മ്മാ​നം

text_fields
bookmark_border
മാ​മോ​ദീ​സ​യി​ലെ അ​തി​ഥി​ക​ൾ​ക്ക് മ​ധു​ര​മൂ​റും   പ്ലാ​വി​ൻ​തൈ​ക​ൾ സ​മ്മാ​നം
cancel
camera_alt

ഡോ. ​നി​മ്മി-വി​നു ദ​മ്പ​തി​ക​ള്‍ കു​ഞ്ഞു ത​ന്‍വി​യോ​ടൊ​പ്പം

പ്ലാ​വി​ന്‍ തൈ ​സ​മ്മാ​നി​ക്കു​ന്നു

നെ​ടു​ങ്ക​ണ്ടം: മാ​മോ​ദീ​സ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ കു​ഞ്ഞി​ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും കു​ട്ടി​യു​ടു​പ്പും ക​ളി​പ്പാ​ട്ട​ങ്ങ​ളും സ​മ്മാ​നി​ക്കു​ക സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ല്‍, കു​ഞ്ഞി​ന്റെ വീ​ട്ടു​കാ​ര്‍ തി​രി​കെ സ​മ്മാ​നം ന​ല്‍കു​ക അ​ത്യ​പു​ർ​വ​വു​മാ​ണ്. ജീ​വി​ത​ത്തി​ലെ സു​ന്ദ​ര നി​മി​ഷ​ങ്ങ​ള്‍ മ​ധു​ര​മു​ള്ള ഓ​ർ​മ​ക​ളാ​യി എ​ന്നും കൂ​ട്ടി​നു​ണ്ടാ​വു​ന്ന സ​മ്മാ​ന​മാ​ണ് നെ​ടു​ങ്ക​ണ്ട​ത്ത് പി​ഞ്ചു കു​ഞ്ഞി​ന്റെ പേ​രി​ല്‍ മാ​താ​പി​താ​ക്ക​ള്‍ ന​ല്‍കി​യ​ത്.

സെ​ന്റ് സെ​ബാ​സ്റ്റ്യ​ന്‍സ് മേ​ജ​ര്‍ ആ​ര്‍ക്കി എ​പ്പി​സ്‌​കോ​പ്പ​ല്‍ പ​ള്ളി​യി​ല്‍ ന​ട​ന്ന മാ​മോ​ദീ​സ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍പേ​ര്‍ക്കും സ്നേ​ഹ സ​മ്മാ​ന​മാ​യി ന​ല്‍കി​യ​ത് അ​ത്യു​ല്‍പ്പാ​ദ​ന ശേ​ഷി​യു​ള്ള വി​യ​റ്റ്‌​നാം ഏ​ര്‍ളി പ്ലാ​വി​ന്‍ തൈ​ക​ള്‍ ആ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ച​ക്ക​ക്കാ​നം സ്വ​ദേ​ശി​യാ​യ ഡോ. ​നി​മ്മി​യു​ടെ​യും എ​റ​ണാ​കു​ളം ചേ​പ്പ​നം സ്വ​ദേ​ശി ക​ള​രി​ക്ക​ല്‍ വി​നു​വി​ന്റെ​യും മ​ക​ളാ​യ ത​ന്‍വി മ​റി​യ​ത്തി​ന്റെ മാ​മോ​ദി​സ ച​ട​ങ്ങി​ല്‍ എ​ത്തി​യ അ​തി​ഥി​ക​ള്‍ക്കാ​ണ് സ​മ്മാ​ന​മാ​യി പ്ലാ​വി​ന്‍ തൈ ​ന​ല്‍കി​യ​ത്. ഓ​രോ തൈ​ക​ളും ത​ന്‍വി​യു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത ക​വ​റി​ല്‍ ആ​ക്കി അ​തി​ഥി​ക​ള്‍ക്ക് ന​ല്‍കി. വ​ലു​താ​കു​മ്പോ​ൾ ഈ ​മ​രം കാ​ണാ​ന്‍ ഞാ​ന്‍ വീ​ട്ടി​ലേ​ക്ക് എ​ത്തി​യേ​ക്കാ​വേ എ​ന്ന് കു​ഞ്ഞു ത​ന്‍വി പ​റ​യു​ന്ന​ത് പോ​ലെ രേ​ഖ​പ്പെ​ടു​ത്തി​യ ഒ​രു കു​റി​പ്പോ​ട് കൂ​ടി​യ ക​വ​റി​ലാ​ണ് തൈ ​ന​ല്‍കി​യ​ത്.

2018 ല്‍ ​ച​ക്ക സം​സ്ഥാ​ന ഫ​ല​മാ​യി പ്ര​ഖ്യാ​പി​ച്ച​പ്പോ​ള്‍ ച​ക്ക​യെ ആ​സ്പ്പ​ദ​മാ​ക്കി സ​ര്‍ക്കാ​ര്‍ ന​ട​ത്തി​യ ഡോ​ക്യൂ​മെ​ന്റ​റി മ​ത്സ​ര​ത്തി​ല്‍ വി​നു സം​വി​ധാ​നം ചെ​യ്ത ഡോ​ക്യൂ​മെ​ന്റ​റി​ക്ക് ര​ണ്ട് പു​ര​സ്‌​ക്കാ​രം ല​ഭി​ച്ചി​രു​ന്നു. ഇ​ത് പ്ലാ​വി​ന്‍ തൈ​യി​ലേ​ക്ക് വ​ഴി തെ​ളി​ച്ചു. വ​ലു​താ​കു​മ്പോ​ള്‍ ത​ന്‍വി​യേ​യും കൂ​ട്ടി ഓ​രോ വീ​ട്ടി​ലും ചെ​ന്ന് പ്ലാ​വ് കാ​ണാ​നാ​ണ് മാ​താ​പി​താ​ക്ക​ളു​ടെ തീ​രു​മാ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sweet-yielding jackfruit saplings gifted to guests at baptism
Next Story