Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചസാര വില മേലോട്ട്; ബേക്കറി മേഖലയിൽ പ്രതിസന്ധി

text_fields
bookmark_border
പലഹാരങ്ങളുടെ വില വർധിപ്പിക്കേണ്ടിവരുമെന്ന് വ്യാപാരികൾ
പഞ്ചസാര വില മേലോട്ട്; ബേക്കറി മേഖലയിൽ പ്രതിസന്ധി
cancel

അടിമാലി: പഞ്ചസാരയുടെ മൊത്തവില കിലോക്ക് 50 ഉം മുട്ടയുടെ മൊത്തവില ഒന്നിന് 7.50 രൂപയും കടന്നതോടെ ജില്ലയിലെ ബേക്കറി വ്യവസായം പ്രതിസന്ധിയിൽ. പാചക വാതക വില വർധന മൂലം നട്ടം തിരിയുന്ന ബേക്കറി വ്യവസായത്തിന് പഞ്ചസാര, മുട്ട വിലവർധന ഇരട്ടിപ്രഹരമായി. കേക്ക്, ബിസ്കറ്റ്, ലഡു, ജിലേബി പോലെയുള്ള പലഹാരങ്ങളുടെ ഉൽപാദനത്തിന് ആവശ്യമായ സാധനങ്ങളാണ് മുട്ടയും പഞ്ചസാരയും.

അടുത്തിടെ വരെ 44 രൂപയുണ്ടായിരുന്ന പഞ്ചസാര വിലയാണ് 50 രൂപയും കടന്നത്. മുട്ട വിലയും വർധിച്ചു. ഇതോടെ ഇത്തരം പലഹാരങ്ങൾ ഉൽപാദിപ്പിക്കാൻ ചെലവ് കൂടിയെന്നും പലഹാരങ്ങളുടെ വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുമെന്നും വ്യാപാരികൾ പറയുന്നു. ജന്മദിനം പോലുള്ള ആഘോഷങ്ങൾക്ക് കേക്കും മധുര പലഹാരങ്ങളും ഒഴിച്ചുകൂടാൻ സാധിക്കാത്തതിനാൽ ഇനിമുതൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതിന് ചെലവു കൂടുന്നത് സാധാരണക്കാരെ ബാധിക്കും. പെട്രോളിനായി എഥനോൾ ഉൽപാദിപ്പിക്കുന്നതാണ് വിലക്കയറ്റത്തിന് കാരണമെന്നാണ് പഞ്ചസാര മൊത്ത വ്യാപാരികൾ പറയുന്നത്. എഥനോൾ നിർമാണത്തിന് ഏറ്റവും ആവശ്യമായ ഒന്നാണ് കരിമ്പ്. കരിമ്പു തന്നെയാണ് പഞ്ചസാര ഉൽപാദനത്തിന്റെയും പ്രധാന അസംസ്കൃത വസ്തു.

മു​ട്ട വി​ല വ​ർ​ധ​ന​ക്ക് പി​ന്നി​ൽ കോ​ഴി​ത്തീ​റ്റ വി​ല

കോ​ഴി​ത്തീ​റ്റ​ക്ക് വ​ൻ​തോ​തി​ൽ വി​ല വ​ർ​ധി​ച്ച​താ​ണ് മു​ട്ട​ക്ക് വി​ല കൂ​ടാ​ൻ കാ​ര​ണം. 50 കി​ലോ വ​രു​ന്ന ഒ​രു ചാ​ക്ക് കോ​ഴി​ത്തീ​റ്റ​ക്ക് 2300 രൂ​പ വ​രെ​യാ​ണു വി​ല. 500 രൂ​പ​യാ​ണ് ഒ​റ്റ​യ​ടി​ക്ക് വ​ർ​ധി​ച്ച​ത്. കോ​ഴി​യി​റ​ച്ചി​യു​ടെ വി​ല​യും ഇ​തു​മൂ​ലം ഉ​യ​രു​ക​യാ​ണ്. വി​പ​ണി​യി​ൽ ഏ​റെ ആ​വ​ശ്യ​ക്കാ​രു​ള്ള നാ​ട​ൻ മു​ട്ട​യു​ടെ വി​ല 10 രൂ​പ​യാ​യി. കോ​ഴി​ത്തീ​റ്റ വി​ല വ​ർ​ധ​ന​ക്ക് പു​റ​മേ ത​മി​ഴ്നാ​ട്ടി​ലെ നാ​മ​ക്ക​ലി​ൽ​നി​ന്നു​ള്ള മു​ട്ട വ​ര​വു കു​റ​ഞ്ഞ​തും വി​ല ഉ​യ​രാ​ൻ കാ​ര​ണ​മാ​യി. വി​ല ഉ​യ​ർ​ന്ന​തോ​ടെ ഹോ​ട്ട​ലു​ട​മ​ക​ൾ ഓം​ലെ​റ്റി​നും വി​ല കൂ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sugar prices rise; crisis in bakery sector
Next Story