നാലുദിവസമായിട്ടും ആശംസ കാര്‍ഡുകള്‍ നല്‍കിയില്ല; പോസ്റ്റ് ഓഫീസിന് മുന്നില്‍ വിദ്യാർഥിനിയുടെ പ്രതിഷേധം
text_fieldsനെടുങ്കണ്ടം: ആറാം ക്ലാസ് വിദ്യാര്‍ഥിനി അധ്യാപകര്‍ക്ക് തപാലില്‍ അയച്ച ആശംസ കാര്‍ഡുകള്‍ നാല് ദിവസമായിട്ടും നല്‍കാത്തതിനെ തുടർന്ന് പോസ്റ്റ്ഓഫിസിനു മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. നെടുങ്കണ്ടം വലിയവീട്ടില്‍ പി.വി.അനില്‍ കുമാറിന്റെ മകള്‍ ആദിശ്രീ എന്ന ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് നെടുങ്കണ്ടം പോസ്റ്റ് ഓഫിസിനു മുന്നില്‍ വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ കുത്തിയിരിപ്പ് സമരം നടത്തിയത്.
അധ്യാപക ദിനത്തോടനുബന്ധിച്ച് അഞ്ചാം തീയതിക്ക് മുന്നോടിയായി ലഭിക്കത്തക്ക രീതിയില്‍ നാളിതുവരെ പഠിപ്പിച്ച 30 അധ്യാപകര്‍ക്ക് ആദി ശ്രീ തപാലില്‍ ആശംസ കാര്‍ഡ് അയച്ചിരുന്നു.
കാർഡുകൾ ലഭിക്കാത്തതിനെ തുടർന്ന് പോസ്റ്റ് ഓഫിസിലെത്തിയപ്പോള്‍ അവര്‍ക്ക് കാര്‍ഡിനെപ്പറ്റി അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് ചിലത് കിട്ടിയതായി അറിയിച്ചു. തുടർന്ന് സമീപത്തെ ചില അധ്യാപകര്‍ക്ക് കത്ത് നല്‍കയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. സംഭവത്തിൽ പരാതി നൽകുമെന്നും ആദിശ്രീ പറഞ്ഞു.

