തെരുവുനായ് ആക്രമണം; രണ്ടുപേർക്ക് പരിക്ക്
text_fieldsതെരുവുനായുടെ ആക്രമണത്തിൽ അന്തർ സംസ്ഥാന തൊഴിലാളിയുടെ കാലിനേറ്റ പരിക്ക്
അടിമാലി: ആനച്ചാലിൽ തെരുവുനായ് ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. അന്തർ സംസ്ഥാന തൊഴിലാളികളായ രാഗവേന്ദ്ര (33), ഗോവിന്ദ് (30) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രിയാണ് ഇവർക്ക് നേരെ തെരുവുനായ് ആക്രമണം ഉണ്ടായത്. രാത്രിയിൽ വാഹനത്തിൽ ആശുപത്രിയിലേക്ക് പോയ കുടുംബത്തെ ഏറെ നേരം തെരുവുനായ് പിന്തുടരുകയും ചെയ്തു.
നാളുകളായി ഇവിടെ തെരുവുനായ് ശല്യം രൂക്ഷമായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്തത് വ്യാപക പ്രതിഷേധത്തിനും കാരണമായിട്ടുണ്ട് . മൂന്നാറിന്റെ പ്രവേശന കവാടമായതിനാൽ വിനോദസഞ്ചാരികൾ ധാരാളം എത്തുന്ന ഇവിടെ സഞ്ചാരികൾക്കും തെരുവുനായ്ക്കൾ വലിയ ഭീഷണിയാണ്. വീടുകൾതോറും ഇവയുടെ ശല്യം ഏറിയിരിക്കുകയാണെന്ന് നാട്ടുകാരും പറയുന്നു.
വീടുകളിൽ ചെരിപ്പുകൾ പുറത്തിടാനോ വസ്ത്രങ്ങൾ അലക്കിവിരിച്ചിടാനോ പറ്റാത്ത സാഹചര്യമാണ്. ആനച്ചാലിന് പുറമെ, അടിമാലി, മൂന്നാർ, രണ്ടാം മൈൽ, പള്ളിവാസൽ, തോക്കുപാറ, ഇരുമ്പുപാലം, പത്താംമൈൽ, വെള്ളത്തൂവൽ മേഖലയിലും തെരുവുനായ് ശല്യം രൂക്ഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

