കല്ലും മണ്ണും വാഗമൺ പാതയിലേക്ക് തള്ളി
text_fieldsകല്ലും മണ്ണും മൂലമറ്റം-വാഗമൺ റോഡിലേക്ക് തള്ളിയനിലയിൽ
മൂലമറ്റം: നിർമാണത്തിനിടെ റോഡിലെ കല്ലും മണ്ണും മൂലമറ്റം - വാഗമൺ റോഡിലേക്ക് തള്ളിയതിനെതിരെ പ്രതിഷേധം. ഇലപ്പള്ളി - ചെളിക്കൽ റോഡിന്റെ നിർമാണത്തിനിടെയാണ് സംഭവം. ചൊവ്വാഴ്ച ഉച്ചയോടെയാണ് റോഡ് നിർമാണത്തിന് എത്തിയവർ ചെളിക്കൽ റോഡിന് 400 അടിയോളം താഴ്ഭാഗത്തുകൂടി കടന്നുപോകുന്ന വാഗമൺ റോഡിലേക്ക് കല്ലും മണ്ണും തള്ളിയത്. ജനവാസകേന്ദ്രമാണ് പ്രദേശം.
കൂടാതെ, ഒട്ടേറെ വാഹനങ്ങളും ഇതുവഴി കടന്നുപോകുന്നുണ്ട്. ഇപ്പോഴും ഇളകിനിൽക്കുന്ന കല്ലുകൾ വാഗമൺ റോഡിലേക്ക് വീഴുന്നുണ്ട്.
ഇതിനിടെ, റോഡ് ഗതാഗതം നിരോധിച്ചതായി ബോർഡ് സ്ഥാപിച്ചു. പൊതുമരാമത്ത് വകുപ്പിൽനിന്ന് അനുമതി വാങ്ങിയാണ് നിർമാണജോലികൾ നടത്തുന്നതെന്നാണ് കരാറുകാരൻ പറയുന്നത്. എന്നാൽ, സുരക്ഷാ മുൻകരുതൽ എടുത്തിരുന്നില്ല. ബ്ലോക്ക് പഞ്ചായത്ത് അംഗം സ്നേഹൻ, അറക്കുളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബി ജോമോൻ എന്നിവരും നാട്ടുകാരും കരാറുകാരനെക്കൊണ്ട് റോഡിൽ പതിച്ച കല്ലും മണ്ണും നീക്കം ചെയ്യിപ്പിച്ചു. ഇനിയും കല്ലുകൾ ഇളകിയെത്താൻ സാധ്യതയുള്ളതായാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

