ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി
text_fieldsകട്ടപ്പന: കട്ടപ്പന നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ നഗരത്തിലെ ഭക്ഷണ ശാലകളിൽ നിന്ന് പഴകിയ ഭക്ഷണവും നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകളും പിടികൂടി.
സെന്റ് ജോൺസ് ആശുപത്രി വളപ്പിലെ ഹോട്ടലുകളായ ഹിൽഡ, രാജധാനി, കെ.എസ്.ഇ.ബി ജങ്ഷനിൽ പ്രവർത്തിക്കുന്ന ഹോട്ടൽ സിറ്റി എന്നിവിടങ്ങളിൽ നിന്നാണ് ദിവസങ്ങൾ പഴക്കമുള്ള ബീഫ് കറി, ചിക്കൻ വറുത്തത്, പഴകിയ എണ്ണ, മീൻ കറി തുടങ്ങിയവ കണ്ടെത്തിയത്. മാർക്കറ്റിലെ മത്സ്യ, മാംസ സ്റ്റാളുകളിൽ നിന്നാണ് നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തത്. ഇവരിൽനിന്ന് പിഴയീടാക്കി.
ക്ലീൻ സിറ്റി മാനേജർ അറ്റ്ലി പി. ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബി. വിനോദ്, ജി.പി. സൗമ്യനാഥ്, നഗരസഭ ജീവനക്കാരായ ബിജു മാത്യു, ടിന്റുമോൻ എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

