കായികം, കുടുംബകാര്യം
text_fieldsകായിക താരങ്ങളായ സെബിൻ, സെറീൻ, സോബിൻ
എന്നിവർക്കൊപ്പം മാതാപിതാക്കളായ സെബാസ്റ്റ്യൻ, മഞ്ജു
നെടുങ്കണ്ടം: കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ചമായ വരുമാനത്തിൽ നല്ലൊരു ശതമാനം മക്കളുടെ വിദ്യാഭ്യാസത്തിനും കായികതാൽപര്യങ്ങൾക്കും വിനിയോഗിച്ച് പൂർണ പിന്തുണയുമായി മാതാപിതാക്കൾ എത്തിയതോടെ കായികരംഗത്ത് കുതിക്കുകയാണ് മൂന്ന് കുട്ടികൾ. സെറിൻ, സെബിൻ, സോബിൻ എന്നീ സഹോദരങ്ങളാണ് ജില്ല സ്കൂൾ കായികമേളകുടുംബകാര്യംയിൽ മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്. ഓരോ മത്സര ട്രാക്കുകളിലും ഓടിനടന്ന് മാതാപിതാക്കൾ മക്കൾക്ക് പ്രോത്സാഹനം നൽകുന്നു.
സെബിൻ സീനിയർ ബോയ്സ് 800 മീറ്ററിലും, ഹർഡിൽസ് റിലേയിലും ഒന്നാം സ്ഥാനത്ത് എത്തിയപ്പോൾ, സോബിൻ സബ് ജൂനിയർ ആൺകുട്ടികളുടെ 600 മീറ്ററിൽ രണ്ടാമതും, സെറിൻ 100 മീറ്ററിലും 200 ലും ഒന്നാം സ്ഥാനവും നേടി. സെറിനും സെബിനും കഴിഞ്ഞ അഞ്ച് വർഷമായും സോബിൻ രണ്ട് വർഷമായും കായികരംഗത്ത് സജീവമാണ്.
സെബിന് 400 മീറ്ററും, 400 മീറ്റർ ഹർഡിൽസിലും സോബിൻ 400 മീറ്ററിലും ഇനി മത്സരിക്കാനുണ്ട്. ആദ്യ ദിവസം പെൺകുട്ടികളുടെ 100 മീറ്ററിൽ 13.71 മിനിറ്റ് കൊണ്ട് മിന്നുംതാരമായി സെറിൻ മാറിയതിനു പുറമെ വെള്ളിയാഴ്ച നടന്ന സീനിയർ ഗേൾസ് 200 മീറ്ററിൽ വീണ്ടും സ്വർണം നേടി. 2023 ലും വേഗതയേറിയ താരമായിരുന്നു. കാൽവരി മൗണ്ട് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്.
സോബിൻ വെള്ളയാംകുടി സെന്റ് ജെറോംസ് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ്. ഇളയ സഹോദരൻ ഏഴാം ക്ലാസ് വിദ്യാർഥിയായ സെബിനും കാൽവരി സ്കൂൾ പഠിക്കുന്നു. മേസ്തിരി ജോലിക്കാരനായ കാൽവരിമൗണ്ട് കോനാട്ട് സെബാസ്റ്റ്യന്റെയും, കൂലിപ്പണി ക്കാരിയായ അമ്മ മഞ്ജുവിന്റെയും ആഗ്രഹം തങ്ങളുടെ മക്കൾ വലിയ കായികതാരങ്ങൾ ആകണമെന്നതാണ്. സ്കൂൾതലത്തിൽ പഠനകാലത്തെ സ്പോട്സ് താരം കൂടിയായിരുന്നു സെബാസ്റ്റ്യൻ. കായികാധ്യാപകനായ ടിബിൻ ജോസഫിന്റെ ശിക്ഷണത്തിലാണ് മക്കളെ പരിശീലിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

