ഉറങ്ങിക്കിടന്ന വീട്ടമ്മയുടെ സ്വർണമാല കവർന്നു
text_fieldsവണ്ണപ്പുറം: വീടിന്റ പിന്‍വശത്തെ വാതില്‍ തുറന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ ഒന്നേകാല്‍ പവന്റ മാല മോഷ്ടിച്ചതായി പരാതി. മുട്ടുകണ്ടം ചങ്ങഴിമറ്റത്തില് അബ്ദുൽ കരീമിന്റ ഭാര്യ സല്‍മയുടെ മാലയാണ് കവര്‍ന്നത്. വീടിനു പിന്‍വശത്തെ വാതിലിന് സമീപത്തെ ജനലിന്റ ഒരുപാളിയുടെ കൊളുത്ത് ഇട്ടിരുന്നില്ല.
ഇത് തുറന്ന് ഓടാമ്പല്‍ നീക്കിയാണ് കതക് തുറന്നത്. തിങ്കളാഴ്ച പുലർച്ച ഒന്നരയോടെയാണ് സംഭവം. മാലപൊട്ടിച്ച സമയത്ത് സല്‍മ ഉണരുകയും ബഹളം വെക്കുകയും ചെയ്തു. ഇതിനിടെ മോഷ്ടാവ് കടന്നുകളഞ്ഞു.
കാളിയാര്‍ പൊലീസ് പരിസരങ്ങളില്‍ അന്വേഷിച്ചെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. രാവിലെ പൊലീസ് നായെ എത്തിച്ചും പരിശോധന നടത്തി. കാളിയാര്‍ ഇന്‍സ്പെക്ടര്‍ ബിജു ജോണ്‍ ലൂക്കോസിന്റ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

