Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2021 5:28 AM IST Updated On
date_range 21 April 2021 5:28 AM ISTshoulder സബ് കലക്ടറുടെ പേരില്‍ പണംതട്ടാന്‍ ശ്രമിച്ച സംഭവം heading പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ യു.പി സ്വദേശിയുടേത്
text_fieldsbookmark_border
മൂന്നാര്‍: ദേവികുളം സബ് കലക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ യു.പി സ്വദേശിയുടേതെന്ന് കണ്ടെത്തല്‍. ഫോണ്‍ അവസാനമായി ഉപയോഗിച്ചത് ഹരിയാനയില്‍ നിന്നാണെന്നാണ് വിവരം. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്. ഒരാഴ്ചക്ക് മുമ്പാണ് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണൻെറ സ്വകാര്യ ഫേസ്ബുക്ക് വ്യാജമായി നിര്‍മിച്ച് ചിലർ പണംതട്ടാന്‍ ശ്രമം ആരംഭിച്ചത്. ചില സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പണം നല്‍കരുതെന്നും വ്യാജ ഫേസ്ബുക്ക് അക്കൗണ്ടാണെന്നും കാണിച്ച് സബ് കലക്ടര്‍ അറിയിപ്പ് കൈമാറി. സംഭവത്തില്‍ ഇടുക്കി എ.സിക്ക് കഴിഞ്ഞദിവസം പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മിച്ച് പണംതട്ടാന്‍ ശ്രമിച്ച മൊബൈല്‍ നമ്പര്‍ യു.പി സ്വദേശിയുടേതാണെന്നും ഫോണ്‍ അവസാനമായി ഉപയോഗിച്ചത് ഹരിയാനയിലാണെന്നും വ്യക്തമായത്. ഓഫിസുമായി അടുത്ത ബന്ധമുള്ളവരുടെ സഹായമില്ലാത്ത ഇത്തരം തട്ടിപ്പ് നീക്കം നടക്കില്ലെന്ന നിലപാടിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story