Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസാ​ഹ​സി​ക...

സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷ ന​ട​പ​ടി ക​ടു​പ്പി​ക്കു​ന്നു

text_fields
bookmark_border
idukki tourism during onam season
cancel

തൊ​ടു​പു​ഴ: ഇ​ടു​ക്കി ജി​ല്ല​യി​ലെ സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലെ സു​ര​ക്ഷ സം​ബ​ന്ധി​ച്ച്​ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​രു​ങ്ങി ജി​ല്ല ഭ​ര​ണ​കൂ​ടം. ജി​ല്ല​യി​ലെ സാ​ഹ​സി​ക വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ൾ ഭൂ​രി​ഭാ​ഗ​വും പ്ര​വ‍ർ​ത്തി​ക്കു​ന്ന​ത് അ​നു​മ​തി​യി​ല്ലാ​തെ​യാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് ജോ. ​ഡ​യ​റ​ക്ട​ർ ഏ​പ്രി​ലി​ൽ റി​പ്പോ​ർ​ട്ട്​ ന​ൽ​കി​യി​രു​ന്നു. റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​ശോ​ധ​ന​ക്കാ​യി പ്ര​ത്യേ​കം സം​ഘ​ത്തെ ക​ല​ക്ട​ർ നി​യോ​ഗി​ക്കു​ക​യും ചെ​യ്തു​. ജൂ​ണി​ൽ​ത​ന്നെ റി​പ്പോ​ർ​ട്ട്​ സം​ഘം ക​ല​ക്​​ട​ർ​ക്ക്​ സ​മ​ർ​പ്പി​ക്കും.

25 കേ​ന്ദ്ര​ങ്ങ​ളി​ൽ നാ​ലെ​ണ്ണ​ത്തി​ന് മാ​ത്ര​മാ​ണ് അ​നു​മ​തി​യു​ള്ള​തെ​ന്നാ​യി​രു​ന്നു അ​ന്ന്​ റി​പ്പോ​ർ​ട്ടി​ൽ പ​റ​ഞ്ഞ​ത്. ഇ​തു​ കൂ​ടാ​തെ സി​പ്പ് ലൈ​ൻ, ഹൈ​ഡ്ര​ജ​ൻ ബ​ലൂ​ൺ, ബോ​ട്ട് സ​വാ​രി, ഓ​ഫ് റോ​ഡ് ജീ​പ്പ് സ​വാ​രി, ട്ര​ക്കി​ങ്, വാ​ട്ട​ർ സ്പോ​ർ​ട്‌​സ്, പാ​ര സെ​യ്ലി​ങ് തു​ട​ങ്ങി​യ സാ​ഹ​സി​ക വി​നോ​ദ​ങ്ങ​ൾ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സ് ഉ​ണ്ടോ എ​ന്നും സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടോ എ​ന്നും പ​രി​ശോ​ധി​ക്കു​ന്ന​തി​നും സ്ഥാ​പ​ന​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സു​ര​ക്ഷാ അ​വ​ബോ​ധ ക്ലാ​സു​ക​ൾ ന​ൽ​കു​ന്ന​തി​നും ക​ല​ക്ട​ര്‍ നി​ര്‍ദേ​ശം ന​ൽ​കി​യി​രു​ന്നു.

ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍, പൊ​തു​മ​രാ​മ​ത്ത് എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ര്‍, ഹ​സാ​ര്‍ഡ് അ​ന​ലി​സ്റ്റ്, ജി​ല്ല ഡി.​എം പ്ലാ​ൻ കോ​ഓ​ഡി​നേ​റ്റ​ര്‍, ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍, ഡി.​ടി.​പി.​സി സെ​ക്ര​ട്ട​റി, ഇ​ടു​ക്കി ഗ​വ. എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് മെ​ക്കാ​നി​ക്ക​ൽ വി​ഭാ​ഗം അ​സി. ​പ്ര​ഫ​സ​ര്‍ ബി​ജോ​യ ദാ​സ് യു.​ആ​ര്‍ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ള്ള​ത്.

മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടും

സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ ഇ​ട​പെ​ട​ൽ. ക​ഴി​ഞ്ഞ​ദി​വ​സം വെ​ള്ള​ത്തൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഇ​രു​മ്പു വ​ട​ത്തി​നി​ട​യി​ൽ കു​ടു​ങ്ങി ചെ​ന്നൈ സ്വ​ദേ​ശി​നി​യു​ടെ കൈ​വി​ര​ൽ അ​റ്റി​രു​ന്നു. ഇ​തോ​ടെ ആ​ന​ച്ചാ​ലി​ലെ സ്കൈ ​ഡൈ​നി​ങ് അ​പ​ക​ട​ത്തി​ന് പി​ന്നാ​ലെ പ്ര​ഖ്യാ​പി​ച്ച അ​ന്വേ​ഷ​ണം പു​ന​രാ​രം​ഭി​ക്കു​ക​യാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം. റി​പ്പോ​ർ​ട്ട്​ ല​ഭി​ച്ച്​ ജൂ​ലൈ മാ​സം മു​ത​ൽ ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല ക​ല​ക്ട​ർ ദി​നേ​ശ​ൻ ചെ​റു​വാ​ട്ട് ചൂ​ണ്ടി​ക്കാ​ട്ടി.

ജൂ​ൺ മാ​സ​ത്തി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത കേ​ന്ദ്ര​ങ്ങ​ൾ ജൂ​ലൈ​യി​ൽ അ​ട​ച്ചു​പൂ​ട്ടും. പ​ട്ട​യ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച്​ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും. റെ​ഡ്, ഓ​റ​ഞ്ച് സോ​ണു​ക​ളി​ൽ നി​ർ​മി​ച്ചി​ട്ടു​ള്ള സാ​ഹ​സി​ക വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളും പൂ​ട്ടും. ശു​ചി​മു​റി മാ​ലി​ന്യം പൊ​തു​വി​ട​ങ്ങ​ളി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്കും പൂ​ട്ട് വീ​ഴു​മെ​ന്ന് ക​ല​ക്ട​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local Newssecurity measuresIdukki Newstourism centers
News Summary - Security measures at adventure tourism centers are being tightened
Next Story