ഇടുക്കിയിൽ മുന്‍നിര വിഭാഗം ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്സിന് 18 മുതൽ
text_fieldsതൊടുപുഴ: ഫെബ്രുവരി 12നും 20നും ഇടയില്‍ കോവാക്സിന് സ്വീകരിച്ച മുന്‍നിര വിഭാഗം ജീവനക്കാര്‍ക്ക് രണ്ടാം ഡോസ് വാക്സിന് ഈ മാസം 18, 19, 20 തീയതികളില്‍ അവര്‍ വാക്സിന് സ്വീകരിച്ച കേന്ദ്രങ്ങളില്‍തന്നെ നല്‍കും. പാഴാകുന്ന വാക്സിന് ഡോസുകളുടെ എണ്ണം കുറക്കാനാണ് അടുത്തടുത്ത തീയതികളിലായി വാക്സിന് വിതരണം. 2555 പേരാണ് ആദ്യഘട്ടം വാക്സിന് സ്വീകരിച്ചത്.
വാക്സിന് വിതരണം ചെയ്യുന്ന കേന്ദ്രങ്ങളുടെ വിവരങ്ങള്‍: വിതരണ തീയതി, കേന്ദ്രം, പരമാവധി വാക്സിന് നല്‍കുന്നവരുടെ എണ്ണം എന്നീ ക്രമത്തില്‍.
ഈ മാസം 19, 20 ജില്ല ആശുപത്രി തൊടുപുഴ (101), 20- പെരുവന്താനം കുടുംബാരോഗ്യകേന്ദ്രം (42), 19, 20 -കാഞ്ചിയാര്‍ കുടുംബാരോഗ്യകേന്ദ്രം (198), വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രം (152), 18, 19, 20- മുട്ടം സാമൂഹിക ആരോഗ്യകേന്ദ്രം (417), ജില്ല ആശുപത്രി ഇടുക്കി (569), 20 - കട്ടപ്പന താലൂക്ക് ആശുപത്രി (63), പീരുമേട് താലൂക്ക് ആശുപത്രി (40), ദേവികുളം സാമൂഹികാരോഗ്യ കേന്ദ്രം (90), ചിത്തിരപുരം സാമൂഹികാരോഗ്യകേന്ദ്രം (40), വാത്തിക്കുടി പ്രാഥമികാരോഗ്യകേന്ദ്രം (71), 19, 20 -നെടുങ്കണ്ടം താലൂക്ക് ആശുപ്രതി (110), ശാന്തന്‍പാറ പ്രാഥമികാരോഗ്യകേന്ദ്രം (157), പുറപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം (232), ഉടുമ്പന്‍ചോല സാമൂഹികാരോഗ്യകേന്ദ്രം (101), ദേവിയാര്‍ കോളനി പ്രാഥമികാരോഗ്യ കേന്ദ്രം (172).
60 വയസ്സ് കഴിഞ്ഞവര്‍ക്ക് സൗജന്യ ക്യാമ്പ് ഇന്ന്
തൊടുപുഴ: 60 വയസ്സ് കഴിഞ്ഞവർക്ക് കോവിഡ് മാസ് വാക്സിനേഷന് ക്യാമ്പ് ചൊവ്വാഴ്ച രാവിലെ ഒമ്പതുമുതല്‍ ഇടുക്കി മെഡിക്കല്‍ കോളജിലും കട്ടപ്പന ട്രൈബല്‍ ഹയര്‍സെക്കൻഡറി സ്കൂളിലും നടത്തും. രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും ക്യാമ്പില്‍ സൗജന്യമായി വാക്സിന് ലഭിക്കും.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുള്ള ക്യാമ്പില്‍ കൂടുതല്‍ വാക്സിനേറ്റര്‍മാരും ഡേറ്റ എന്‍ട്രി ഓപറേറ്റര്‍മാരും ഉണ്ടാകും. ഫോട്ടോയുള്ള തിരിച്ചറിയല്‍ കാർഡ് കരുതണം. രജിസ്റ്റര്‍ ചെയ്തെത്തുന്നവര്‍ക്കും സ്പോട്ട് രജിസ്ട്രേഷന് നടത്തുന്നവര്‍ക്കും പ്രത്യേകം ടോക്കണ്‍ നല്‍കും.
വാക്സിന് സ്വീകരിച്ച എല്ലാവര്ക്കും അര മണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങാം. വാക്സിന് സ്വീകരിക്കുന്നവര്‍ക്ക് 28 ദിവസം കഴിഞ്ഞ് ഇതേ രീതിയില്‍ രണ്ടാം ഡോസും നല്‍കും. 1000 പേരെ വീതമാണ് ഓരോ ക്യാമ്പിലും പ്രതീക്ഷിക്കുന്നതെങ്കിലും ഇതിെൻറ ഇരട്ടി ആളുകള്‍ക്ക് വാക്സിനേഷന് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

