Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി

text_fields
bookmark_border
പഞ്ചായത്ത് തല പ്രവേശനോത്സവം നടത്തി
cancel

തൊടുപുഴ: കരിങ്കുന്നം പഞ്ചായത്ത് തല പ്രവേശനോത്സവം കരിങ്കുന്നം ഗവ.എൽ.പി. സ്കൂളിൽ നടന്നു. വേദിയിൽ അക്ഷരദീപം തെളിയിച്ച് നവാ​ഗതർക്ക് വരവേൽപ് നൽകി. അക്ഷരദീപം തെളിയിച്ചും, വർണ്ണതൊപ്പികളണിയിച്ചും,നെയിം കാർഡും,സ്നേഹസമ്മാനങ്ങളും നൽകിയും,ഒപ്പം മധുരവും വിതരണം ചെയ്തുകൊണ്ടാണ് നവാഗതരെ വരവേറ്റത്.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.കെ തോമസ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്വപ്ന ജോയൽ, സഹ മെമ്പർമാരായ ഹരിദാസ് കെ.കെ, ബീന പയസ്, ഷീബ ജോൺ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ അധ്യയന വർഷാവസാനം സ്കൂൾ തലത്തിൽ പുറത്തിറക്കിയ 'നല്ലിടം, പള്ളിക്കൂടം' ഗാനം പ്രധാനാധ്യാപകൻ അജിമോനും സംഘവും ആലപിച്ചു. രക്ഷാകർത്തൃ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ്സ്‌ അധ്യാപിക ആശ എസ്.കെ നയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - School reopening kottayam
Next Story