വീട്ടുമുറ്റത്തുനിന്ന കോടികള്‍ വിലമതിക്കുന്ന ചന്ദനം മോഷ്ടിച്ചു
text_fieldsമറയൂര്‍: കഴിഞ്ഞദിവസം രാത്രി സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്തുനിന്ന് കോടികള്‍ വിലമതിക്കുന്ന ചന്ദനം മോഷ്ടിച്ചു. കുണ്ടക്കാട് ചിറക്കടവില്‍ സോമെൻറ വീട്ടുമുറ്റത്തുനിന്നാണ് ചന്ദന മരം മോഷണംപോയത്. ഏകദേശം 80 സെൻറി മീറ്റര്‍ വ്യാസമുള്ള ഭൂരിഭാഗവും കാതലുള്ള കോടികള്‍ വിലമതിക്കുന്ന ചന്ദനമായിരുന്നു ഇത്.
രണ്ടുമാസം മുമ്പ് ഈ മരത്തിെൻറ ശിഖരങ്ങള്‍ മോഷ്ടാക്കള്‍ മുറിച്ച് കടത്തിയിരുന്നു.
യന്ത്രവാള്‍ ഉപയോഗിച്ച് മുറിച്ച് പ്രധാനഭാഗം മോഷ്ടിച്ചിരിക്കുകയാണ് ഇക്കുറി. ശിഖരങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ മരം വീഴ്ത്തുമ്പോള്‍ അറിഞ്ഞില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു.
അഞ്ചിലധികംപേര്‍ ചേര്‍ന്ന് മരം മോഷ്ടിച്ചിരിക്കാമെന്നും തടി പാളപെട്ടി ഭാഗത്തേക്ക് കടത്തപെട്ടിരിക്കാമെന്നുമാണ് വനംവകുപ്പിെൻറ പ്രാഥമിക നിഗമനം.
സോമെൻറ പുരയിടത്തില്‍ 12 പൂര്‍ണ വളര്‍ച്ചയെത്തിയ ചന്ദന മരങ്ങളുണ്ടായിരുന്നതിൽ പത്തും മോഷണം പോകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

