അഭിമാനമായി സഫ്വാനയും ജിസും
text_fieldsസഫ്വാന ഫാത്തിമയും ജിസ് ജോഷിയും
തൊടുപുഴ: രാജ്യം 75ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ഡൽഹിയിൽ സംഘടിപ്പിച്ചിരിക്കുന്ന വർണശബളമായ ആഘോഷ പരിപാടിയിലേക്ക് കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 25 കാഡറ്റുകളിൽ തൊടുപുഴ ന്യൂമാൻ കോളജിലെ സഫ്വാന ഫാത്തിമയും ജിസ് ജോഷിയും ഇടം നേടി.
പ്രധാനമന്ത്രിയും പ്രസിഡന്‍റും അടക്കം പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ എൻ.സി.സി അണ്ടർ ഓഫിസറായ സഫ്വാന ഫാത്തിമയും സർജന്‍റ് ജിസ് ജോഷിയും തെരഞ്ഞെടുക്കപ്പെട്ടത് വിവിധ ഘട്ടങ്ങളായി നടന്ന സെലക്ഷൻ പ്രക്രിയക്ക് ശേഷമാണ്. കോടിക്കുളം നെടുംപിള്ളിൽ നിഷ മൈതീൻ ദമ്പതികളുടെ മകളായ സഫ്വാന ഫാത്തിമ കോളജിലെ രസതന്ത്ര വിഭാഗം അവസാന വർഷ വിദ്യാർഥിനിയാണ്.
കരിമണ്ണൂർ കൊടുവേലി കരിന്തോളിൽ ജോഷി മാത്യുവിന്‍റെയും സിന്ധു ജോഷിയുടെയും മകളായ ജിസ് ജോഷി അവസാന വർഷ ആംഗലേയ സാഹിത്യവിഭാഗം വിദ്യാർഥിനിയാണ്. ഇരുവരെയും കോളജ് മാനേജർ മോൺ. ഫാ. ഡോ. പയസ് മലേക്കണ്ടത്തിൽ, ഹയർ എജുക്കേഷൻ സെക്രട്ടറി ഫാ. പോൾ നെടുംപുറം എൻ.സി.സി 18 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫിസർ കേണൽ വീരേന്ദ്ര ദത്ത്വാലിയ, അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ കേണൽ ലാൻഡ് ഡി റോഡ്രിഗസ്, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ്, അസോസിയേറ്റ് എൻ.സി.സി ഓഫിസർ ക്യാപ്റ്റൻ പ്രജീഷ് സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഡോ. സാജു എബ്രഹാം, ബർസാർ ഫാ. എബ്രഹാം നിരവത്തിനാൽ എന്നിവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

