Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസവാരിക്കായി...

സവാരിക്കായി വിളിച്ചുകൊണ്ടുപോയി ഓട്ടോഡ്രൈവറുടെ പണം കവർന്നു; പ്രതി അറസ്റ്റിൽ

text_fields
bookmark_border
സവാരിക്കായി വിളിച്ചുകൊണ്ടുപോയി  ഓട്ടോഡ്രൈവറുടെ പണം കവർന്നു; പ്രതി അറസ്റ്റിൽ
cancel
camera_alt

ജോ​ബി

ജോ​സ​ഫ്

പ​ള്ളി​ക്ക​ത്തോ​ട്: സ​വാ​രി​ക്കാ​യി വി​ളി​ച്ചു​കൊ​ണ്ടു​പോ​യ ഓ​ട്ടോ​യു​ടെ വാ​ട​ക ന​ൽ​കാ​തെ ഓ​ട്ടോ ഡ്രൈ​വ​റു​ടെ പ​ക്ക​ൽ​നി​ന്നും ബ​ല​മാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​ഞ്ഞ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​ക്കു​ന്നം കൊ​ഴി​കു​ന്ന് പ​ച്ചി​ല​മാ​ക്ക​ല്‍ വീ​ട്ടി​ല്‍ ജോ​ബി ജോ​സ​ഫി (47) നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ മ​ണി​മ​ല ഭാ​ഗ​ത്തു​നി​ന്ന്​ ഓ​ട്ടോ​യി​ൽ യാ​ത്ര തു​ട​ങ്ങി പ​ല​സ്ഥ​ല​ങ്ങ​ള്‍ സ​ഞ്ച​രി​ച്ച് പൊ​ന്‍കു​ന്നം ഭാ​ഗ​ത്ത് എ​ത്തി​യ സ​മ​യം 500 രൂ​പ വാ​ങ്ങു​ക​യും തു​ട​ര്‍ന്ന് യാ​ത്ര​ചെ​യ്ത് വ​ര​വേ ആ​നി​ക്കാ​ട് സി.​എം.​എ​സ് പ​ള്ളി ഭാ​ഗ​ത്ത്‌ ഓ​ട്ടോ​റി​ക്ഷ നി​ര്‍ത്തി​ച്ച് ഓ​ട്ടോ കൂ​ലി​യാ​യ 3000 രൂ​പ ന​ല്‍കാ​തെ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ഷ​ര്‍ട്ടി​ന്‍റെ പോ​ക്ക​റ്റി​ല്‍ കി​ട​ന്ന 500 രൂ​പ ബ​ല​മാ​യി അ​പ​ഹ​രി​ച്ച്​ ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

ഓ​ട്ടോ ഡ്രൈ​വ​ർ ന​ൽ​കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പ​ള്ളി​ക്ക​ത്തോ​ട് പൊ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:crime newsRobberyauto driveridukki
News Summary - Robbed the auto driver's money; The accused was arrested
Next Story