Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഇടുക്കി ജില്ല...

ഇടുക്കി ജില്ല ആസ്ഥാനത്തെ വഴിയോര വിശ്രമകേന്ദ്രം പൂട്ടിയിട്ട് രണ്ടു വർഷം; തുറക്കാൻ നടപടിയില്ല

text_fields
bookmark_border
ഇടുക്കി ജില്ല ആസ്ഥാനത്തെ വഴിയോര വിശ്രമകേന്ദ്രം പൂട്ടിയിട്ട് രണ്ടു വർഷം; തുറക്കാൻ നടപടിയില്ല
cancel

ചെറുതോണി: ടെൻഡറിലെ സാങ്കേതികത്വം പറഞ്ഞ് പൂട്ടിയിട്ടിരിക്കുന്ന ജില്ല ആസ്ഥാനത്തെ വഴിയോര വിശ്രമകേന്ദ്രം തുറക്കണമെന്ന ആവശ്യം ശക്തമാകുന്നു. ജില്ല ആസ്ഥാനത്ത് എത്തുന്ന വിനോദസഞ്ചാരികൾക്ക് ഏറെ പ്രയോജനപ്പെടേണ്ട സ്ഥാപനമാണ് ഡി.ടി.പി.സിയുടെ നേതൃത്വത്തിലുള്ള വഴിയോര വിശ്രമകേന്ദ്രം. 2008ൽ നിർമാണമാരംഭിച്ചെങ്കിലും 2017ലാണ് പദ്ധതി പൂർത്തീകരിച്ച് പ്രവർത്തനമാരംഭിച്ചത്. ആദ്യ കരാറുകാരന്റെ കാലാവധിക്ക് ശേഷം പുനർ ടെൻഡർ നടപടികളിലുണ്ടായ സാങ്കേതിക വിഷയങ്ങളാണ് പിന്നീട് പ്രവർത്തനം നിലക്കാനിടയായത്.

ജില്ല കലക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഇടപെടാത്തതാണ് സ്ഥാപനം അടച്ചുപൂട്ടാൻ ഇടയായതെന്നാണ് ആരോപണം. ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ, കുയിലിമല, മൈക്രോവേവ് വ്യൂ പോയന്റുകൾ, ഹിൽവ്യൂ പാർക്ക്, കാൽവരി മൗണ്ട്, പാൽകുളം മേട് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സന്ദർശകർക്കും വഴിയോര വിശ്രമകേന്ദ്രം എറെ പ്രയോജനപ്പെട്ടിരുന്നു. തൊടുപുഴ പുളിയൻമല സംസ്ഥാന പാതയോരത്ത് വിശാലമായ പാർക്കിങ് സൗകര്യത്തോടെയുള്ള വഴിയോര വിശ്രമകേന്ദ്രം തുറന്നുപ്രവർത്തിക്കാൻ ജില്ല ഭരണകൂടം ഇടപെടണമെന്നാണ് നാട്ടുകാരുടേയും വിനോദസഞ്ചാരികളുടേയും ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Idukki Newslocalnewsrest area
News Summary - Roadside rest area at Idukki district headquarters closed for two years; no action taken to reopen it
Next Story