Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുതലക്കോടം മേഖലയിലെ...

മുതലക്കോടം മേഖലയിലെ റോഡുകൾ നന്നാക്കുന്നില്ല

text_fields
bookmark_border
മുതലക്കോടം മേഖലയിലെ റോഡുകൾ നന്നാക്കുന്നില്ല
cancel
camera_alt

മഠത്തിക്കണ്ടം-മുതലക്കോടം റോഡ്‌, മങ്ങാട്ടുകവല-വടക്കുംമുറി-മുതലക്കോടം റോഡ്

തൊ​ടു​പു​ഴ: മു​ത​ല​ക്കോ​ടം, മ​ഠ​ത്തി​ക്ക​ണ്ടം മേ​ഖ​ല​യി​ലെ റോ​ഡു​ക​ള്‍ ത​ക​ര്‍ന്നി​ട്ടും ന​ന്നാ​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ ന​ഗ​ര​സ​ഭ. മ​ങ്ങാ​ട്ടു​ക​വ​ല -വ​ട​ക്കു​മു​റി -മു​ത​ല​ക്കോ​ടം, മ​ഠ​ത്തി​ക്ക​ണ്ടം -മു​ത​ല​ക്കോ​ടം, പു​തു​ച്ചി​റ -മു​ത​ല​ക്കോ​ടം റോ​ഡു​ക​ളാ​ണ്‌ വ​ര്‍ഷ​ങ്ങ​ളാ​യി ശോ​ച്യാ​വ​സ്ഥ​യി​ൽ തു​ട​രു​ന്ന​ത്. ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള​ത് ദു​രി​ത​യാ​ത്ര​യാ​ണ്.

ഒ​മ്പ​ത്, 10 വാ​ര്‍ഡു​ക​ളി​ൽ മ​ഠ​ത്തി​ക്ക​ണ്ടം-​മു​ത​ല​ക്കോ​ടം റോ​ഡ് ക​രാ​റു​കാ​ര​നും ന​ഗ​ര​സ​ഭ​യും ത​മ്മി​ൽ ഹൈ​കോ​ട​തി​യി​ൽ കേ​സ് നി​ല​വി​ലു​ണ്ട്‌. ഇ​തി​ൽ തീ​ർ​പ്പു​ണ്ടാ​കാ​ൻ വൈ​കു​ന്ന​ത് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി.

ഈ ​റോ​ഡ്‌ നി​ര്‍ദി​ഷ്ട കു​ന്നം-​മ​ങ്ങാ​ട്ടു​ക​വ​ല ബൈ​പാ​സി​ന്റ ഭാ​ഗ​മാ​ണ്‌. മ​ങ്ങാ​ട്ടു​ക​വ​ല -വ​ട​ക്കും​മു​റി -മു​ത​ല​ക്കോ​ടം റോ​ഡ്‌ ന​ന്നാ​ക്കു​മെ​ന്ന്‌ ഒ​മ്പ​താം കൗ​ണ്‍സി​ല​ര്‍ ഉ​റ​പ്പ്‌ ന​ല്‍കി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. എ​ന്നാ​ല്‍, സാ​മ്പ​ത്തി​ക വ​ര്‍ഷം അ​വ​സാ​നി​ച്ചി​ട്ടും ഒ​രു ന​വീ​ക​ര​ണ​വും ന​ട​ന്നി​ല്ല.

റോ​ഡു​ക​ൾ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​രു​ന്നെ​ന്നും ക​രാ​രു​കാ​ര​ൻ സ​മ​യ​ത്ത് പ​ണി പൂ​ർ​ത്തി​യാ​ക്കാ​ത്ത​തി​നാ​ൽ തു​ക സ്പി​ൽ ഓ​വ​ർ ആ​യെ​ന്നും ഉ​ട​ൻ പ​ണി​യാ​ൻ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mudalkodam region
News Summary - Roads in Mudalkodam region are not being repaired
Next Story