Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightറിമാൻഡ്​ പ്രതിയുടെ...

റിമാൻഡ്​ പ്രതിയുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ

text_fields
bookmark_border
റിമാൻഡ്​ പ്രതിയുടെ ആത്മഹത്യ: അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമീഷൻ
cancel

തൊടുപുഴ: മുട്ടം ജില്ല ജയിലിൽ റിമാൻഡ്​ പ്രതി നരിയംമ്പാറ സ്വദേശി മനുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ജയിൽ ഡയറക്ടർ ജനറലും ജില്ല പൊലീസ്​ മേധാവിയും അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

നാലാഴ്ചക്കകം അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്​റ്റിസ്​ ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. പോസ്​​റ്റ്​മോർട്ടം റിപ്പോർട്ട്, ഇൻക്വസ്​റ്റ്​ റിപ്പോർട്ട്, മജിസ്​റ്റീരിയൽ റിപ്പോർട്ട് എന്നിവ ജില്ല പൊലീസ് മേധാവി ഹാജരാക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. മനുവി​െൻറ ആത്മഹത്യ കസ്​റ്റഡിയിലുണ്ടായ കൊലപാതകമാണെന്ന് പിതാവ് നരിയംമ്പാറ മനോജ് പരാതിയിൽ പറഞ്ഞു.

മനുവി​െൻറ പേരിൽ കട്ടപ്പന പൊലീസ് ഒക്ടോബർ 24ന് പോക്സോ കേസ് രജിസ്​റ്റർ ചെയ്തിരുന്നു. തുടർന്നാണ് മുട്ടം ജയിലിൽ റിമാൻഡ്​ ചെയ്തത്. മനുവും 17 വയസ്സുള്ള ഒരു പെൺകുട്ടിയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പിതാവി​െൻറ പരാതിയിൽ പറയുന്നു. മനുവി​െൻറ മരണവാർത്തയറിഞ്ഞ് പെൺകുട്ടി ആത്മഹത്യ ചെയ്തു. പെൺകുട്ടിക്ക് പ്രായപൂർത്തിയാവുമ്പോൾ വിവാഹം നടത്താൻ മനുവി​െൻറ വീട്ടുകാർ തീരുമാനിച്ചിരുന്നതായി പരാതിയിൽ പറയുന്നു. നവംബർ അഞ്ചിനാണ് മനുവിനെ ജയിലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഏഴടി ഉയരത്തിലുള്ള ഗ്രില്ലിൽ തൂങ്ങിമരിച്ചു എന്നത് കളവാണെന്നാണ്​ പരാതിയിൽ പറയുന്നത്​. പോക്കറ്റിൽനിന്ന്​ കണ്ടെടുത്ത ആത്മഹത്യക്കുറിപ്പിലെ കൈയക്ഷരം മനുവി​േൻറ​തല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Human Rights CommissionPOSCO caseprobeManu's suicide
Next Story