Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീണ്ടും റേഷൻ അരി...

വീണ്ടും റേഷൻ അരി കടത്ത്; രണ്ടുപേർ അറസ്റ്റിൽ, മൂന്ന് ടൺ അരി പിടിച്ചു

text_fields
bookmark_border
വീണ്ടും റേഷൻ അരി കടത്ത്; രണ്ടുപേർ അറസ്റ്റിൽ, മൂന്ന് ടൺ അരി പിടിച്ചു
cancel
camera_alt

ക​ഴി​ഞ്ഞ ദി​വ​സം തേ​നി പൊ​ലീ​സ് പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി​യ റേ​ഷ​ൻ അ​രി

കു​മ​ളി: ത​മി​ഴ്നാ​ട്ടി​ൽ നി​ന്ന് ഇ​ട​വേ​ള​ക്കു​ശേ​ഷം റേ​ഷ​ൻ അ​രി കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്തു​ന്ന​ത് ശ​ക്ത​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മൂ​ന്ന് ട​ൺ അ​രി പ്ര​ത്യേ​ക സ്ക്വാ​ഡ് പി​ടി​കൂ​ടി. അ​രി ക​ട​ത്താ​ൻ ശ്ര​മി​ച്ച തേ​നി സ്വ​ദേ​ശി​ക​ളാ​യ കു​മ​രേ​ശ​ൻ (48), ശ​ക്തി​കു​മാ​ർ (33) എ​ന്നി​വ​രെ അ​റ​സ്റ്റു ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് തേ​നി ക​ല​ക്ട​ർ ര​ഞ്ജി​ത് സിം​ഗി​ന്റെ ഉ​ത്ത​ര​വ​നു​സ​രി​ച്ച് ഗു​ണ്ടാ ച​ട്ടം ചു​മ​ത്തി റി​മാ​ൻ​ഡ് ചെ​യ്തു.

ത​മി​ഴ്നാ​ട്ടി​ൽ സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന റേ​ഷ​ൻ അ​രി ആ​ണ് കേ​ര​ള​ത്തി​ലേ​ക്ക് വ​ൻ​തോ​തി​ൽ ക​ട​ത്തു​ന്ന​ത്. കു​മ​ളി​യി​ലെ സം​സ്ഥാ​ന അ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഗോ​ഡൗ​ണി​ലാ​ണ് അ​രി സൂ​ക്ഷി​ക്കു​ന്ന​ത്. തേ​നി, ഗൂ​ഢ​ല്ലൂ​ർ സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ളാ​ണ് അ​രി ക​ട​ത്തു​ന്ന​തി​ന് മാ​ത്ര​മാ​യി ഓ​രോ ദി​വ​സ​വും അ​തി​ർ​ത്തി ക​ട​ന്ന് പ​ല​ത​വ​ണ എ​ത്തു​ന്ന​ത്. അ​തി​ർ​ത്തി​യി​ലു​ള്ള ത​മി​ഴ്നാ​ട്, കേ​ര​ള പൊ​ലീ​സു​ക​ളു​ടെ വാ​ഹ​ന പ​രി​ശോ​ധ​ന തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ശ​ക്ത​മാ​ണ്. ഇ​വ​ർ​ക്ക് മു​ന്നി​ലൂ​ടെ​യാ​ണ് ഓ​രോ ദി​വ​സ​വും പ​ല ത​വ​ണ അ​രി ക​ട​ത്തു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​നും വ​നം, കു​മ​ളി എ​ക്സൈ​സ് അ​ധി​കൃ​ത​ർ​ക്കു​മെ​ല്ലാം കൃ​ത്യ​മാ​യി വി​ഹി​തം ന​ൽ​കി​യാ​ണ് അ​രി ക​ട​ത്ത് തു​ട​രു​ന്ന​തെ​ന്നാ​ണ് വി​വ​രം. കു​മ​ളി​യി​ൽ എ​ത്തി​ക്കു​ന്ന അ​രി ടൗ​ണി​ലെ ഗോ​ഡൗ​ണി​ൽ സൂ​ക്ഷി​ച്ച ശേ​ഷം പ്ര​ത്യേ​ക ചാ​ക്കു​ക​ളി​ൽ നി​റ​ച്ചാ​ണ് കോ​ട്ട​യം, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് ലോ​റി​യി​ൽ പോ​കു​ന്ന​ത്. അ​രി മി​ല്ലു​ക​ളി​ൽ എ​ത്തി​ച്ച് നി​റം മാ​റ്റി ബ്രാ​ൻ​ഡ് ചാ​ക്കു​ക​ളി​ൽ നി​റ​ച്ച് പി​ന്നീ​ട് വി​പ​ണി​ക​ളി​ലെ​ത്തി​ക്കും.

സൗ​ജ​ന്യ​മാ​യി ല​ഭി​ക്കു​ന്ന അ​രി കി​ലോ​യ്ക്ക് 15-26 രൂ​പ വ​രെ നി​ര​ക്കി​ലാ​ണ് ക​രി​ഞ്ച​ന്ത​ക്കാ​ർ സം​ഭ​രി​ക്കു​ന്ന​ത്. ഇ​ത് പി​ന്നീ​ട് വി​വി​ധ ബ്രാ​ൻ​ഡു​ക​ളി​ൽ 50-60 രൂ​പ നി​ര​ക്കി​ൽ വി​പ​ണി​യി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി എ​ത്തും. മാ​ധ്യ​മം’ വാ​ർ​ത്ത​യെ തു​ട​ർ​ന്ന് മു​മ്പ് ത​മി​ഴ്നാ​ട് സ​ർ​ക്കാ​റും അ​ധി​കൃ​ത​രും ഇ​ട​​പെ​ട്ട​തോ​ടെ അ​രി ക​ട​ത്ത് താ​ത്ക്കാ​ലി​ക​മാ​യി നി​ല​ച്ചി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ അ​ധി​കൃ​ത​രും സ​ർ​ക്കാ​രും മ​റ്റ് തി​ര​ക്കു​ക​ളി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ​യാ​ണ് അ​രി ക​ട​ത്ത് വീ​ണ്ടും സ​ജീ​വ​മാ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smuglinglocalsIdukki News
News Summary - Ration rice smuggling again; Two arrested, three tons of rice seized
Next Story