മഴ തുടങ്ങി; ദേശീയപാതയിൽ വെള്ളക്കെട്ട് ദുരിതമാകുന്നു
text_fieldsവാളറ കാവേരിപ്പടിയിൽ റോഡിൽ വെള്ളം കെട്ടിനിൽക്കുന്നു
അടിമാലി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് പ്രതിസന്ധിയാകുന്നു. വാളറ കാവേരിപ്പടിയിലാണ് വലിയ വെള്ളക്കെട്ട് രൂപപ്പെട്ടത്. ദേശീയപാത നിർമാണം നടത്തിയപ്പോൾ നീരൊഴുക്ക് തടസ്സപ്പെടുന്ന വിധത്തിൽ ഫില്ലിങ് സൈഡിൽ കോൺക്രീറ്റ് ഉയർത്തിയതാണ് ഇതിന് കാരണം.
മലമുകളിൽനിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകാൻ കഴിയാതെ റോഡിൽ കെട്ടിനിൽക്കുകയാണ്. ഇതിന് പരിഹാരം കാണാൻ കലുങ്ക് നിർമിക്കണം. മഴപെയ്യുമ്പോൾ റോഡിൽ വെള്ളം ഉയരുകയും വാഹന ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യവുമാണ്. അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

