Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപേമാരിയും...

പേമാരിയും വെള്ളപ്പൊക്കവും അടിമാലിയിൽ ലക്ഷങ്ങളുടെ നഷ്‌ടം

text_fields
bookmark_border
പേമാരിയും വെള്ളപ്പൊക്കവും അടിമാലിയിൽ ലക്ഷങ്ങളുടെ നഷ്‌ടം
cancel
camera_alt

അ​ടി​മാ​ലി ടൗ​ണി​ലു​ണ്ടാ​യ വെ​ള്ള​ക്കെ​ട്ട്

അടിമാലി: ശനിയാഴ്ച അടിമാലിയിൽ പെയ്തിറങ്ങിയ അതിതീവ്ര മഴയിൽ ടൗണിന്റെ വിവിധ ഭാഗങ്ങളിലായി വ്യാപാരികൾക്കുണ്ടായത് ലക്ഷങ്ങളുടെ നഷ്ടം. നൂറോളം കടകളിലാണ് വെള്ളം കയറിയത്. ലൈബ്രറി റോഡിലാണ് ഏറ്റവും കൂടുതൽ നഷ്ടമുണ്ടായത്. ദേശീയപാതയിൽ വി.ടി ജങ്ഷൻ മുതൽ ഇടപ്പാട്ട് ജങ്ഷൻ വരെ കടകളിൽ വെള്ളം കയറിയിട്ടുണ്ട്.

ഓണസീസൻ മുൻകൂട്ടി വലിയ മുന്നോരുക്കങ്ങൾ നടത്തിയ വ്യാപാരികൾക്ക് അതിതീവ്ര മഴയിൽ വലിയ നഷ്‌ടമാണ് ഉണ്ടായത്. വെള്ളം കയറിയ കടകളിലെ സാധനങ്ങളെല്ലാം നശിച്ച അവസ്ഥയിലാണ്. അധികൃതർ ഇവയുടെ വ്യക്തമായ കണക്കെടുത്ത് നഷ്‌ടപരിഹാരം നൽകണമെന്ന ആവശ്യവും ശക്തമായി.

2018 ലെ മഹാപ്രളയത്തിന് ശേഷം ഇത്ര വലിയ വെള്ളക്കെട്ട് ഉണ്ടായിട്ടില്ലെന്ന് വ്യാപാരികൾ പറയുന്നു. ഈ മാസം രണ്ടാം തവണയാണ് അടിമാലി മേഖലയിൽ അതിതീവ്ര മഴയിൽ വെള്ളക്കെട്ട് ഉണ്ടായത്. പൊളിഞ്ഞപാലം, മില്ലുംപടി തുടങ്ങി നിരവധി സ്ഥലങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങുകയും വീടുകളിലടക്കം വെള്ളം കയറുകയും ചെയ്തു. വെള്ളത്തൂവൽ, കല്ലാർകുട്ടി മേഖലയിൽ വ്യാപകമായി മണ്ണിടിയുകയും ഗതാഗത തടസ്സം ഉണ്ടാവുകയും ചെയ്തു.

ഞായറാഴ്ച മഴക്ക് അൽപ്പം ശമനം ഉണ്ടായെങ്കിലും പലയിടങ്ങളിലും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്. ഇരുണ്ടുമൂടിയ കാലാവസ്ഥയായതിനാൽ വലിയ ആശങ്കയിലാണ് ജനം.

ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലെ​ത്തി​യ​ത് എ​ട്ടു​പേ​ർ

അ​ടി​മാ​ലി: അ​ടി​മാ​ലി മേ​ഖ​ല​യി​ലു​ണ്ടാ​യ അ​തി​തീ​വ്ര മ​ഴ​യി​ൽ മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന മൂ​ന്ന്​ കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി. അ​ടി​മാ​ലി ഗ​വ. ഹൈ​സ്കൂ​ളി​ലാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​മ്പ് തു​റ​ന്നി​രി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ൾ മ​ണ്ണി​ടി​ച്ചി​ൽ ഭീ​തി​യി​ൽ ബ​ന്ധു​ക്ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ടി​മാ​ലി വി​ല്ലേ​ജ് ഓ​ഫി​സ​ർ പ​റ​ഞ്ഞു. മൂ​ന്ന്​ കു​ടും​ബ​ങ്ങ​ളി​ലെ എ​ട്ടു​പേ​രാ​ണ്​ ക്യാ​മ്പി​ലു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainFlooddroughtLossIdukki News
News Summary - പേമാരിയും വെള്ളപ്പൊക്കവും അടിമാലിയിൽ ലക്ഷങ്ങളുടെ നഷ്‌ടം
Next Story