Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവീര്യം കൂട്ടാൻ കള്ളിൽ...

വീര്യം കൂട്ടാൻ കള്ളിൽ കഞ്ചാവ് കലർത്തി​; തൊടുപുഴ എക്‌സൈസ് റേഞ്ചിലെ 44 ഷാപ്പുകള്‍ അടപ്പിച്ചു

text_fields
bookmark_border
വീര്യം കൂട്ടാൻ കള്ളിൽ കഞ്ചാവ് കലർത്തി​; തൊടുപുഴ എക്‌സൈസ് റേഞ്ചിലെ 44 ഷാപ്പുകള്‍ അടപ്പിച്ചു
cancel
camera_alt

Image for representation.

തൊ​ടു​പു​ഴ: വീ​ര്യം കൂ​ട്ടാ​ന്‍ തെ​ങ്ങി​ന്‍ക​ള്ളി​ല്‍ ക​ഞ്ചാ​വ് ക​ല​ര്‍ത്തി​യ​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ തൊ​ടു​പു​ഴ എ​ക്‌​സൈ​സ് റേ​ഞ്ചി​ലെ 44 ഷാ​പ്പു​ക​ള്‍ അ​ട​പ്പി​ച്ചു. സ്പെ​ഷ​ല്‍ ഡ്രൈ​വി​െൻറ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍, ന​വം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ എ​ക്സൈ​സ്​ ക​ള്ളു​ഷാ​പ്പു​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച തെ​ങ്ങി​ന്‍ ക​ള്ളി​ലാ​ണ്​ ക​ഞ്ചാ​വി​െൻറ (ക​ന്നാ​ബി​നോ​യ്ഡ്) സാ​ന്നി​ധ്യം ക​ണ്ടെ​ത്തി​യ​ത്.

കാ​ക്ക​നാ​ട്​ കെ​മി​ക്ക​ല്‍ ലാ​ബി​ല്‍ അ​യ​ച്ച​തി​െൻറ ഫ​ലം ബു​ധ​നാ​ഴ്ച​യാ​ണ് ല​ഭി​ച്ച​ത്. പ​രി​ശോ​ധ​ന റി​പ്പോ​ര്‍ട്ടി​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ തൊ​ടു​പു​ഴ റേ​ഞ്ചി​ന് കീ​ഴി​ല്‍ 44 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. 25 ഷാ​പ്പു​ക​ളി​ല്‍നി​ന്ന് ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ളി​ലാ​ണ് രാ​സ​വ​സ്തു ക​ണ്ടെ​ത്തി​യ​ത്. 25 ഷാ​പ്പു​ക​ളു​ടെ ലൈ​സ​ന്‍സി​ക​ളാ​യ എ​ട്ട്​ പേ​രും വി​ല്‍പ​ന​ക്കാ​രു​മാ​ണ് പ്ര​തി​ക​ള്‍. കേ​സ് എ​ടു​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​തേ ഗ്രൂ​പ്പി​ന് കീ​ഴി​ല്‍ വ​രു​ന്ന 44 ഷാ​പ്പു​ക​ളാ​ണ് അ​ട​പ്പി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ റേ​ഞ്ച് ഓ​ഫി​സ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി റി​പ്പോ​ര്‍ട്ട് കോ​ട​തി​ക്കും സം​സ്ഥാ​ന എ​ക്സൈ​സ് ക​മീ​ഷ​ണ​ര്‍ക്കും അ​യ​ച്ച​താ​യി എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മീ​ഷ​ണ​ര്‍ വി.​എ. സ​ലീം പ​റ​ഞ്ഞു. ക​മീ​ഷ​ണ​റു​ടെ നി​ര്‍ദേ​ശം വ​ന്ന​ശേ​ഷ​മാ​കും ലൈ​സ​ന്‍സ് റ​ദ്ദാ​ക്കു​ന്ന​ത​ട​ക്കം തു​ട​ര്‍ ന​ട​പ​ടി​ക​ള്‍.

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍നി​ന്ന് എ​ത്തി​ക്കു​ന്ന ക​ള്ളി​ലാ​ണ് ക​ഞ്ചാ​വി​െൻറ അം​ശ​മെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ക​ള്ളു​ഷാ​പ്പ് ലൈ​സ​ന്‍സ് നേ​ട​ണ​മെ​ങ്കി​ല്‍ ഒ​രു ഷാ​പ്പി​െൻറ കീ​ഴി​ല്‍ ചു​രു​ങ്ങി​യ​ത് 50 തെ​ങ്ങ് ചെ​ത്ത​ണം. ഇ​ടു​ക്കി പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഇ​ത് അ​സാ​ധ്യ​മാ​യ​തി​നാ​ല്‍ ഷാ​പ്പ് ഉ​ട​മ​ക​ള്‍ തെ​ങ്ങും​തോ​പ്പ് ഏ​റെ​യു​ള്ള പാ​ല​ക്കാ​ട്​ ജി​ല്ല​യി​ല്‍ നി​ന്നാ​ണ് തെ​ങ്ങ് ലൈ​സ​ന്‍സി എ​ടു​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ എ​ടു​ത്ത തോ​പ്പു​ക​ളി​ല്‍നി​ന്ന്​ കൊ​ണ്ടു​വ​ന്ന ക​ള്ളി​ലാ​ണ് ക​ഞ്ചാ​വ് ക​ല​ര്‍ത്തി​െ​യ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TODDYmarijuana
News Summary - raid at toddy shops
Next Story